ശബരിമല സന്നിധാനത്ത് റുബിക്സ് ക്യൂബിൽ അയ്യപ്പന്റെ രൂപം തീർത്ത് രണ്ട് കൊച്ചയ്യപ്പന്മാർ. എറണാകുളം ആമ്പല്ലൂർ സ്വദേശികളായ സഹോദരന്മാരാണ് ഈ മിടുക്കന്മാർ.
സ്റ്റേജിൽ ഒരു കറുത്ത ബോർഡ്. നിമിഷങ്ങൾക്കുള്ളിൽ അഭിനവ് കൃഷ്ണന്റെയും അനുജൻ അദ്വൈത് കൃഷ്ണന്റെയും കരവിരുതിൽ ബോർഡിൽ അയ്യപ്പന്റെ പൂർണ രൂപം. അമ്മയാണ് ഗുരു. ഇതിനു മുമ്പ് പല താരങ്ങളെയും റൂബിക്സ് ക്യൂബിലൂടെ ഈ മിടുക്കർ തീർത്തിട്ടുണ്ട്. രണ്ടു പേരും കന്നി അയ്യപ്പന്മാർ രണ്ടാൾക്കും എഡിജിപി എസ്. ശ്രീജിത്തിന്റെ വക സമ്മാനം. 504 റൂബിക്സ് ക്യൂബുകളിൽ തീർത്ത അയ്യപ്പനെ കണ്ടപ്പോൾ ഭക്തർക്കും സന്തോഷം