അദാനിക്കും അംബാനിക്കും ഇളവ് നൽകാനുള്ള സംസ്ഥാന സർക്കാർ തീരുമാനത്തിനെതിരെ സിപിഐ.സിറ്റി ഗ്യാസ് പദ്ധതിക്കും,ജിയോ മൊബൈലിനും കേബിളിടാനായി വെട്ടിപ്പൊളിക്കുന്ന റോഡുകളുടെ നഷ്ടപരിഹാര തുകയില്‍ ഇളവു നൽകരുതെന്ന് സിപിഐ എറണാകുളം ജില്ലാ കമ്മിറ്റി ആവശ്യപെട്ടു. മേയറുടെ നേതൃത്വത്തിൽ ബുധനാഴ്ച്ച സർവകക്ഷി സംഘം മുഖ്യമന്ത്രിയെ കാണും.
കെ.എസ്.ഇ.ബി ക്കും,ജല അതോറിറ്റിക്കും മറ്റു പൊതുമേഖല സ്ഥാപനങ്ങൾക്കും നൽകാത്ത ഇളവ് എന്തിന് അദാനിക്കും അംബാനിക്കും നൽകുന്നുവെന്നാണ് സിപിഐയുടെ ചോദ്യം. റോഡുകൾ വെട്ടിപൊളിക്കുമ്പോൾ ചതുരശ്ര മീറ്ററിന് രണ്ടായിരത്തിഅഞ്ചൂറ് രൂപ മാത്രം നഷ്ടപരിഹാരം ഈടാക്കാനുള്ള തീരുമാനം പിൻവലിക്കണമെന്നും സിപിഐ എറണാകുളം ജില്ലാ ഘടകം ആവശ്യപെടുന്നു.സിറ്റി ഗ്യാസ് പദ്ധതി സേവന മേഖലയാണെന്ന സർക്കാരിന്റെ വാദം അംഗീകരിക്കാനാകില്ലെന്നും സിപിഐ വ്യക്തമാക്കി.