farmers

TOPICS COVERED

കുത്തകപ്പാട്ടം പുതുക്കി നൽകാതായതോടെ പ്രതിസന്ധിയിലായി ഇടുക്കിയിലെ കർഷകർ. ഭൂമിയുടെ ക്രോഡീകരിച്ച വിവരങ്ങൾ അസിസ്റ്റന്റ് കാർഡമം സെറ്റിൽമെന്റ് ഓഫീസിൽ ഇല്ലെന്ന് ഉദ്യോഗസ്ഥർ. വിവരാവകാശ രേഖകൾ പ്രകാരം 2016 മുതൽ 2024 വരെ ലഭിച്ച 3799 അപേക്ഷകളിൽ ഇതുവരെ നടപടി എടുത്തിട്ടില്ല.

 

കൈമാറ്റം ചെയ്ത കുത്തകപ്പാട്ട ഭൂമിയിൽ പട്ടം പുതുക്കി നൽകാത്തതാണ് കർഷകർക്ക് തിരിച്ചടിയാകുന്നത്. ഇതോടെ വന്യജീവി ആക്രമണം അടക്കമുള്ള കൃഷിനാശത്തിന് നഷ്ടപരിഹാരം ലഭിക്കില്ല. ഭൂമിയുടെ കരം അടയ്ക്കാനും ഏലകൃഷിക്ക് റജിസ്ട്രേഷൻ എടുക്കാനും സാധിക്കാതെ വരും. നിലവിൽ കുത്തകപ്പാട്ട ഭൂമി കൈവശം വച്ചിരിക്കുന്നവരുടെ വിവരങ്ങളോ കണക്കോ കാർഡമം സെറ്റിൽമെന്റ് ഓഫീസിൽ ലഭ്യമല്ല 

കുത്തകപ്പട്ടം പുതുക്കി നൽകുന്നവരുടെ വിവരങ്ങൾ കൈവശമുണ്ടെങ്കിൽ മാത്രമേ പ്രീമിയവും പാട്ടവും പിരിക്കാൻ കഴിയുവെന്നിരിക്കെ രേഖകൾ ക്രോഡീകരിച്ച് സൂക്ഷിക്കാത്തത് അനാസ്ഥയാണെന്നാണ് കോൺഗ്രസിന്റെ ആരോപണം.

32 വില്ലേജുകളിലായി 12,930 ഹെക്ടർ കുത്തകപ്പാട്ട ഭൂമിയാണ് ജില്ലയിലുള്ളത്. 

ENGLISH SUMMARY:

Farmers in Idukki struggling due to lack of renewal of kuthakapattam