തൃശൂർ പുള്ള് സ്വദേശി ഷൈജുവിന്റെ ബേക്കറിയിലേക്ക് ഒരു ദിവസം കണ്ണീരോടെ ഒരു സ്ത്രി കടന്നു വന്നു. ചേച്ചിയുടെ മകന്റെ വൃക്ക മാറ്റിവയ്ക്കാൻ പണം തരുമോ എന്നതായിരുന്നു സ്ത്രീയുടെ ആവശ്യം. പണമല്ല വൃക്ക തന്നെ തരാമെന്ന് ഷൈജുവും. കോൺഗ്രസ്സിന്റെ പ്രാദേശിക നേതാവ് കൂടിയാണ് ഷൈജു.