ഹർത്താൽ മലബാറിൽ പൂർണം. പാലക്കാട് എലപ്പുള്ളിയിലും എടപ്പാളും കെ.എസ് ആർടി സി ബസിന് നേരെ കല്ലേറുണ്ടായി. കണ്ണൂരിലും കോഴിക്കോടും മലപ്പുറത്തും ഹർത്താൽ അനുകൂലികൾ കടകളും ഓഫീസുകളും നിർബന്ധിപ്പിച്ച് അടപ്പിച്ചു.
പതിവ് പോലെ മലബാറിൽ ഹർത്താല് ജനജീവിതത്തെ സാരമായി ബാധിച്ചു. കടകമ്പോളങ്ങൾ പൂർണമായിട്ടും അടഞ്ഞു കിടക്കുകയാണ്. കെ.എസ്.ആർ.ടി.സിയുടെ സേവനം ദീർഘദൂര, അത്യാവശ്യ സർവീസുകളിൽ മാത്രമായി ചുരുങ്ങി. കാസർകോട് ഉൾപ്പെടുന്ന വടക്കേ മലബാറിൽ കെ.എസ്. ആർ.ടി.സി ഉൾപ്പെടെയുള്ള ബസുകളൊന്നും സർവീസ് നടന്നത്തുന്നില്ല. ആരും ആരെയും തടയില്ലെന്ന പ്രതിപക്ഷ നേതാവിന്റെ ഉറപ്പ് കണ്ണൂരിൽ ഡി.സി.സി. പ്രസിഡന്റ് തന്നെ പൊളിച്ചു. നഗരത്തിൽ തുറന്ന് പ്രവർത്തിച്ച മാളും ബാങ്കും ഡി.സി.സി. പ്രസിഡന്റ് സതീഷൻ പാച്ചേനിയുടെ നേതൃത്വത്തിൽ ബലമായി അടപ്പിച്ചു.
കോഴിക്കോടും ഹർത്താൽ പൂർണമാണ്. ഹർത്താൽ വിവരമറിയാതെ നഗരത്തിൽ എത്തിയവര്‍ യാത്ര തുടരാൻ കഴിയാതെ കുടുങ്ങി.
ബത്തേരിയിലും കൊണ്ടോട്ടിയിലും കോഴിക്കോട് മുക്കത്തും വാഹനങ്ങൾ തടയാനെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരും പൊലീസും തമ്മിൽ നേരിയ സംഘർഷമുണ്ടായി. വയനാട്ടിൽ നിന്നും കോഴിക്കോട്ടേക്കുള്ള കെ.എസ്. ആർ.ടി.സി. ബസുകൾ പൊലീസ് സംരക്ഷണത്തോടെയാണ് സർവീസ് നടത്തുന്നത്. മലപ്പുറം ഡിടിപിസി ഓഫിൽ എത്തിയ സമരക്കാർ ഫയലുകൾ വലിച്ചു വാരിവലിച്ചിട്ടു. ജീവനക്കാരെ ഭീഷണിപ്പെടുത്തി ഓടിച്ചു
പാലക്കാട് എലപ്പുള്ളിയില്‍ പൊള്ളാച്ചിയിലേക്ക് പോയ കെ.എസ്.ആര്‍.ടി.സി. ബസിന് നേരെ കല്ലേറുണ്ടായി. കോഴിക്കോട്, തൃശ്ശൂർ , കോയമ്പത്തൂർ,പൊള്ളാച്ചി എന്നിവിടങ്ങളിലേക്ക് കെ.എസ് ആർ.ടി.സി സർവീസ് നടത്തുന്നുണ്ട്.. ദീപാവലി പ്രമാണിച്ച് ജില്ലയുടെ കിഴക്കൻ മേഖലകളായ എൽപേംപതി,വടകരപ്പതി, കൊഴിഞ്ഞാംപാറ ,മീനാക്ഷിപുരം തുടങ്ങിയ പ്രദേശങ്ങളെ നേരത്തെ ഹർത്താലിൽ നിന്നും ഒഴിവാക്കിയിരുന്നു.