kannur-old-building

കണ്ണൂര്‍ ശ്രീകണ്ഠാപുരം ടൗണിന്‍റെ ഹൃദയഭാഗത്ത് കാലപ്പഴക്കം കാരണം കെട്ടിടം അപകട ഭീഷണി ഉയര്‍ത്തുന്നു. വിദ്യാര്‍ഥികളടക്കം നൂറുകണക്കിന് യാത്രക്കാരും ഒട്ടേറെ വാഹനങ്ങളും പോകുന്ന വഴിയിലാണ് ഇടിഞ്ഞ് വീഴാറായ കെട്ടിടം. പരാതിപ്പെട്ടിട്ടും പൊളിച്ച് മാറ്റാന്‍ ഉടമ തയ്യാറാകുന്നില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. 

ശ്രീകണ്ഠാപുരം ടൗണിലെ ജനത്തിറക്കേറെയുള്ള ഭാഗത്താണ് എണ്‍പത് വര്‍ഷത്തോളം പഴക്കമുള്ള കെട്ടിടം. റോഡിലേക്ക് തള്ളി നില്‍ക്കുന്ന നിലയിലാണ് കെട്ടിടത്തിന്‍റെ മുന്‍ ഭാഗം. മഴ ശക്തമായതോടെ ഏത് സമയവും ഇടിഞ്ഞുവീഴാറായ അവസ്ഥയിലാണ്. വിദ്യാര്‍ഥികളുള്‍പ്പെടെ നൂറുകണക്കിന് കാല്‍നട 

യാത്രക്കാരാണ് സമീപത്തുകൂടി ദിവസവും പോകുന്നത്. കെട്ടിടം പൊളിഞ്ഞ് വീണാല്‍ വലിയ ദുരന്തമുണ്ടാകുമെന്നും അതൊഴിവാക്കാന്‍ അധികൃതര്‍ ഇടപെടണമെന്നും നാട്ടുകാര്‍ പറയുന്നു.

നഗരസഭ കാര്യാലയത്തിന് മുന്നിലാണ് ഈ കെട്ടിടമുള്ളത്. എന്നിട്ടും, അപകടാവസ്ഥ തിരിച്ചറിഞ്ഞ് പൊളിച്ചുമാറ്റാനുള്ള ഒരു നീക്കവും നഗരസഭ നടത്തുന്നില്ലെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.