TOPICS COVERED

ശാസ്ത്രപരീക്ഷണങ്ങൾ കണ്ടറിഞ്ഞ് മനസിലാക്കാൻ ഇന്നൊവേറ്റീവ് ഐലൻഡ് സയൻസ് ലാബ് സജ്ജമാക്കി പാലക്കാട് കൊപ്പം ഗവണ്‍മെന്റ് സ്കൂൾ. അധ്യാപകരുടെയും പി.ടി.എ യുടെയും നാട്ടുകാരുടെയും ശ്രമഫലമായാണ് ആധുനിക ലാബ് ഒരുക്കിയത്. ജില്ലാ കലക്ടര്‍ ഉദ്ഘാടനം ചെയ്തു.

പഠപുസ്തകത്തിലെ അറിവുകൾക്കപ്പുറം ശാസ്ത്ര പരീക്ഷണങ്ങൾ നേരിട്ടറിഞ്ഞ് അറിവ് നേടുക ലക്ഷ്യമിട്ടാണ് ലാബൊരുക്കിയത്. ആദ്യഘട്ടത്തിൽ ഒരേ സമയം അറുപതിലേറെ ശാസ്ത്രപരീക്ഷണം നടത്താൻ കഴിയുന്ന തരത്തിലാണ് ശാസ്ത്രപാർക്ക് സജ്ജമായത്. 

പറഞ്ഞു മനസിലാക്കി പഠിപ്പിക്കുന്നതിൽ നിന്ന് വ്യത്യസ്തമായി വിദ്യാർഥികൾക്ക് സ്വയം ശാസ്ത്ര പരീക്ഷണങ്ങൾ നടത്തി പഠിക്കാൻ കഴിയുന്ന തരത്തിലാണ് ലാബ് വിഭാവനം ചെയ്തിരിക്കുന്നത്. മറ്റ് സ്കൂളുകളിലെ വിദ്യാർഥികള്‍ക്കും ലാബിന്‍റെ പ്രയോജനം ലഭിക്കാനുള്ള സാധ്യത പരിശോധിക്കുന്നുണ്ട്. 

അധ്യാപകരുടെയും, പി.ടി.എ, എസ്.എം.സി.യുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ സ്വരൂപിച്ച ഒരു ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് പ്രവൃത്തികൾ പൂർത്തിയാക്കിയത്. മഞ്ചേരി നെല്ലികുത്ത് ഗവണ്‍മെന്റ് സ്‌കൂളിലെ സയൻസ് അധ്യാപകൻ റഷീദിന്റെ നേതൃത്വത്തിലാണ് ആവശ്യമായ ഉപകരണങ്ങൾ സജ്ജമാക്കിയത്.

ENGLISH SUMMARY:

Koppam government school setup science lab to conduct over 60 experiments simultaneously.