കേരളത്തിൽ ഒരു വർഷം കൊണ്ട് മൂന്നു കോടി മരങ്ങൾ വച്ചുപിടിപ്പിക്കുമെന്ന് ഹരിതകേരളം മിഷൻ ഉപാധ്യക്ഷ ടി.എൻ.സീമ. വിദ്യാർഥികൾ, കുടുംബശ്രീ അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ വച്ചുപിടിപ്പിക്കുന്ന മരത്തൈകളുടെ പരിപാലനം ഉറപ്പാക്കുമെന്നും അവർ പറഞ്ഞു. മലയാള മനോരമയുടെ ഭൂമിക്കൊരു കുട പദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷൻ, വനംവകുപ്പ് എന്നിവയുടെ സഹകരണത്തോടെ നടത്തിയ വൃക്ഷത്തൈ വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അവർ. മലയാള മനോരമ ചീഫ് ന്യൂസ് എഡിറ്റർ മാർക്കോസ് എബ്രഹാം അധ്യക്ഷത വഹിച്ചു.
Advertisement