മന്ത്രി കെ.കെ.ശൈലജയെ കെ.എസ്.യു പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. മന്ത്രി ഔദ്യോഗിക വസതിയില്‍ നിന്ന് പുറത്തിറങ്ങിയ ഉടനെയാണ് പത്തോളം വരുന്ന കെഎസ്യു പ്രവര്‍ത്തകര്‍ മന്ത്രിയുടെ വാഹനത്തിനു മുന്നിലേക്ക് എത്തിയത്. അഞ്ച് കെഎസ്യു പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തു. സ്വാശ്രയ വിഷയത്തിലും ബാലാവകാശ കമ്മിഷന് നിയമനത്തിലും സമരം കൂടുതല്‍ ശക്തമാക്കുമെന്ന് സംഘടന അറിയിച്ചു.
Advertisement