തനിക്കൊപ്പം പ്രതിപക്ഷം ആരോഗ്യ സെക്രട്ടറി രാജീവ് സദാനന്ദനെയും ലക്ഷ്യമിടുന്നുണ്ടെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ മനോരമ ന്യൂസ് നേരേ ചൊവ്വേയില്‍ പറഞ്ഞു. ആരോഗ്യ വകുപ്പിലെ സമൂലമായ പരിഷ്കാരങ്ങളും പദ്ധതികളുമാണ് ആരോപണങ്ങള്‍ക്ക് പിന്നില്‍. ആരോഗ്യ സെക്രട്ടറി പറയുന്നത് മാത്രമാണ് മന്ത്രി കേള്‍ക്കുന്നതെന്ന ആക്ഷേപത്തിനും മന്ത്രി മറുപടി പറഞ്ഞു. ചിലപ്പോള്‍ അദ്ദേഹം പറയുന്നത് കേള്‍ക്കും, ഞാന്‍ പറയുന്നത് അദ്ദേഹവും കേള്‍ക്കും. പരസ്പര വിശ്വാസത്തോടെയാണ് വകുപ്പിലെ പ്രവര്‍ത്തനങ്ങള്‍. വകുപ്പിലെ മുഴുവന്‍ നിയമനങ്ങളെയും തിരഞ്ഞ് പിടിച്ച് പ്രതിപക്ഷം ആയുധമാക്കുകയാണെന്നും മന്ത്രി ആരോപിച്ചു.
Advertisement