കോടതി ഉത്തരവ്പ്രകാരം കൃത്യതയോടെ മെഡിക്കല്‍ പ്രവേശനം പൂര്‍ത്തിയാക്കാനായെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. മാനേജുമെന്റുകള്‍ക്ക് തലവരിപ്പണം വാങ്ങാന്‍ ഒരു സീറ്റുപോലുമില്ലാതെയാണ് പ്രവേശനം പൂര്‍ത്തിയാക്കിയത്. തനിക്കും എന്‍ട്രന്‍സ് കമ്മിഷണര്ക്കുമെതിരായ ആരോപണങ്ങളെ ക്ഷമയോടെ നേരിട്ട് പ്രവര്‍ത്തിച്ചതിന്റെ ഫലമാണിത്. വിദ്യാര്‍ഥികളുടെ ഭാവി കരുതി അലോട്മെന്റിനെതിരെ കോടതിയില്‍ പോകരുതെന്ന് മാനേജുമെന്റുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. മാനേജുമെന്റുകള്‍ കോടതിയില്‍ പോയാല്‍ വിദ്യാര്‍ഥികള്‍ക്കുവേണ്ടി സര്‍ക്കാര്‍ ഉറച്ച് നില്‍ക്കുമെന്നും കെ.കെ ശൈലജ തിരുവനന്തപുരത്ത് പറഞ്ഞു
Advertisement