സംസ്ഥാനത്തെ മൂന്ന് സ്വാശ്രയകോളജുകളിലെ പ്രവേശനത്തെ എതിര്‍ത്ത് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍. ജസ്റ്റിസുമാരായ എസ്.എ.ബൊബഡെ, എല്‍. നാഗേശ്വരറാവു എന്നിവരടങ്ങിയ ബെഞ്ച് വിധി പ്രസ്താവനം തുടങ്ങിയ ഉടനെയായിരുന്നു അഡിഷണല്‍ സോളിസിറ്റര്‍ ജനറല്‍ മനീന്ദര്‍ സിങിന്‍റെ നാടകീയ ഇടപെടല്‍. മാനദണ്ഡം പാലിക്കാത്ത കോളജുകള്‍ക്ക് ഓഗസ്റ്റ് മുപ്പത്തിയൊന്നിന് ശേഷം പ്രവര്‍ത്തനാനുമതി നല്‍കരുതെന്ന മൂന്നംഗബെഞ്ചിന്‍റെ വിധി ചൂണ്ടിക്കാട്ടിയായിരുന്നു എതിര്‍പ്പ്. ഈ ഉത്തരവ് പരിശോധിച്ച ശേഷം മാത്രമെ അന്തിമവിധി പറയാവൂയെന്ന് കേന്ദ്രം വാദിച്ചു. ഇതോടെ, മൂന്നംഗബെഞ്ചിന്‍റെ വിധി കൃത്യമായി വിശദീകരിക്കാന്‍ സമയം നല്‍കി വിധിപ്രസ്താവം മാറ്റി. തൊടുപുഴ അല്‍ അസ്ഹര്‍, അടൂര്‍ മൗണ്ട് സിയോന്‍, കല്‍പ്പറ്റ ഡി.എം കോളജുകള്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ അടുത്ത ബുധനാഴ്ച വീണ്ടും പരിഗണിക്കും.
Advertisement