ബെംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന അണ്ണാ ഡിഎംകെ മുന്‍ താല്‍കാലിക ജനറൽ സെക്രട്ടറി ശശികലയ്ക്ക് അഞ്ചുദിവസത്തെ പരോള്‍ . കരൾരോഗം അതീവഗുരുതരമായി ആശുപത്രിയിൽ ചികിൽസയിലുള്ള ഭർത്താവ് നടരാജനെ കാണാന്‍ പരോള്‍ അനുവദിക്കണമെന്ന ശശികലയുടെ അപേക്ഷയിലാണ് തീരുമാനം. രാഷ്ട്രീയ ഇടപെടല്‍ നടത്തരുതെന്ന കര്‍ശന ഉപാധികളോടെ പരോള്‍ അനുവദിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് തമിഴ്നാട് സര്‍ക്കാര്‍ കോടതിയിൽ അറിയിച്ചിരുന്നു. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശിക്ഷിക്കപ്പെട്ട ശശികല ഫെബ്രുവരി 15നാണ് ജയിലിലായത്.

Advertisement