ലാവലിന്‍ കേസില്‍ കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ട് മൂന്നാംപ്രതിയും കെഎസ്ഇബി മുന്‍ ചെയര്‍മാനുമായ ആര്‍ .ശിവദാസ് സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. വിചാരണ നേരിടണമെന്ന ഹൈക്കോടതി ഉത്തരവ് വസ്തുതകളും തെളിവുകളും പരിശോധിക്കാതെയാണെന്ന് ഹര്‍ജിയില്‍ ആരോപിച്ചു. കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം മൂന്ന് പേരെ ഹൈക്കോടതി കുറ്റവിമുക്തരാക്കിയ കാര്യവും ചൂണ്ടിക്കാട്ടി. നാലാംപ്രതിയും െക.എസ്.ഇ.ബി മുന്‍ ചീഫ് എന്‍ജിനീയറുമായ കസ്തൂരിരംഗ അയ്യര്‍ നേരത്തേ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. രണ്ടുപേരുടെയും ഹര്‍ജികള്‍ ജസ്റ്റിസ് എന്‍ .വി.രമണ അധ്യക്ഷനായ ബെഞ്ച് വെള്ളിയാഴ്ച പരിഗണിക്കും.
Advertisement