ഐ.എ.എസ്. നേടാനായി സിവില്‍ സര്‍വീസ് മെയിന്‍ പരീക്ഷയ്ക്ക് കോപ്പിയടിച്ച മലയാളി ഐ.പി.എസ്. ഉദ്യോഗസ്ഥന്‍ പിടിയില്‍. തിരുനെല്‍വേലി നങ്കുനേരിയിലെ അസിസ്റ്റന്‍റ് എസ്.പിയും എറണാകുളം നെടുമ്പാശേരി കുന്നുകര സ്വദേശിയുമായ സഫീര്‍ കരീം ആണ് പിടിയിലായത്. ബ്ലൂടൂത്ത് വഴി ഫോണ്‍ കണക്ട് ചെയ്തായിരുന്നു കോപ്പിയടി.
പുറത്തുനിന്ന ഭാര്യ ഉത്തരങ്ങള്‍ പറഞ്ഞുകൊടുക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. എഗ്്മോറിലെ പ്രിസിഡന്‍സി സ്കൂളിലാണ് പരീക്ഷ നടന്നത്. ഇയാള്‍ക്കെതിരെ വഞ്ചനക്കുറ്റം ചുമത്തി കേസെടുത്തു. പക്ഷേ കേസിന്‍റെ മറ്റ് വിശദാംശങ്ങളും ഇയാളെ കുറിച്ചുള്ള വിവരങ്ങളും പങ്കുവെക്കാന്‍ പൊലീസ് തയ്യാറായില്ല. സഫീർ കരീം 112 ാം റാങ്ക് നേടിയാണ് ഐ.പി.എസിലെത്തിയത്. തിരുവനന്തപുരത്തും കൊച്ചിയിലും കരീംസ് ഐഎഎസ് സ്റ്റഡി സെന്റർ എന്നപേരില്‍ സിവില്‍ സര്‍വീസ് പരിശീലന കേന്ദ്രവും നടത്തിയിരുന്നു