മലയാളിയായ സാമ്പത്തിക വിദഗ്ധ ഗീത ഗോപിനാഥ് ഐഎംഎഫ് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടർ ആകും. അടുത്ത മാസം അവർ ചുമതലയേൽക്കും. നിലവിൽ ഐഎംഎഫ് ചീഫ് ഏകണോമിസ്റ്റ് ആണ് ഗീത ഗോപിനാഥ്. പുതിയ പദവിക്ക് ഏറെ അനുയോജ്യയാണ് ഗീത എന്ന് ഐഎംഎഫ് മേധാവി ക്രിസ്റ്റലിന ജോർജീവ പറഞ്ഞു. ഐഎംഎഫിലെ ആദ്യത്തെ വനിതാ ചീഫ് എക്കണോമിസ്റ്റ് ആണ് ഗീത ഗോപിനാഥ്. 2018 ഒക്ടോബറിൽ ആണ് ഗീത ഗോപിനാഥ് ഐഎംഎഫിന്റെ ഭാഗമായി പ്രവർത്തിച്ചു തുടങ്ങിയത്. കോവിഡ് മഹാമാരി,വാക്സിനേഷൻ, കാലാവസ്ഥാ വ്യതിയാനം എന്നിവയുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്.