suresh-gopi
  • നിയമനം സത്യജിത് റേ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് അധ്യക്ഷനായി
  • പ്രഖ്യാപിച്ചത് വാര്‍ത്താവിതരണ മന്ത്രി അനുരാഗ് സിങ് ഠാക്കൂര്‍

കൊല്‍ക്കത്തയിലെ സത്യജിത് റേ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് അധ്യക്ഷപദവി സുരേഷ് ഗോപി തല്‍ക്കാലം ഏറ്റെടുക്കില്ല. മുന്‍കൂട്ടി അറിയിക്കാതെ നിയമിച്ചതിലാണ് സുരേഷ് ഗോപിക്ക് അതൃപ്തി. ബി.ജെ.പി കേന്ദ്രനേതൃത്വത്തെ കണ്ടശേഷമേ പദവി ഏറ്റെടുക്കൂ. അതേസമയം സുരേഷ് ഗോപി തൃശൂരില്‍ തന്നെ മല്‍സരിക്കുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ഫെയ്സ്ബുക്ക് പോസ്റ്റ് ഇട്ടു.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ തൃശ്ശൂരില്‍ സുരേഷ് ഗോപി തന്നെ വീണ്ടും സ്ഥാനാര്‍ഥിയാകുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് പുതിയ നിയോഗം ലഭിച്ചത്.മുന്‍കൂട്ടി അറിയിക്കാതെയാണ് കേന്ദ്രസാംസ്കാരിക വകുപ്പ് സുരേഷ് ഗോപിയെ കൊല്‍ക്കൊത്തയിലെ സത്യജിത് റായ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് അധ്യക്ഷനായി നിയമിച്ചത്. ഇതുമായി ബന്ധപ്പെട്ട്  ബിജെപി കേന്ദ്രനേതൃത്വത്തെ കാണും. പദവി ഏറ്റെടുക്കുന്നതില് അന്തിമതീരുമാനം അതിനുശേഷംമതിയെന്ന് സുരേഷ് ഗോപിയുടെ നിലപാട്. സഹകരണ ബാങ്ക് തട്ടിപ്പിലെ കുറ്റക്കാരെ മുഴുവന്‍ നിയമത്തിന്റ  ന്നില്‍ക്കൊണ്ടുവരണമെന്നാവശ്യപ്പെട്ട് ഒക്ടോബർ രണ്ടിന് കരുവന്നൂരിൽ അദ്ദേഹം പദയാത്ര നടത്താനിരിക്കെ ആണ് നിയമനം. 

അതേസമയം ഇന്‍സ്റ്റിറ്റ്യൂട്ട് അധ്യക്ഷപദവി ആലങ്കാരികമായ സ്ഥാനമാണെന്നും മുഴുവന്‍സമയം അവിടെ ചെലവിടേണ്ടതില്ലെന്നുമാണ് ബി.ജെ.പിയുടെ വിശദീകരണം.  സുരേഷ് ഗോപിയെ വടക്കുന്നാഥന്റെ തട്ടകം ഏറ്റെടുത്തുകഴിഞ്ഞുവെന്നും ആരുവിചാരിച്ചാലും ഇനി  അത് തടയാനാവില്ലെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ഫെയ്സ് ബുക്ക് പോസ്റ്റ് ഇട്ടു. മറിച്ചുള്ള വാര്‍ത്തള്‍ കള്ളക്കഥയാണ്.തൃശ്ശൂരില്‍ ടി.എന്‍ പ്രതാപന്റെ ജയം ഉറപ്പുവരുത്താന്‍ പ്രവര്‍ത്തിക്കുന്ന സംഘമാണ് ഇതിന് പിന്നിലെന്നും അദ്ദേഹം ആരോപിക്കുന്നു.

Suresh Gopi may not take over the chairmanship of Satyajit Ray Film Institute