കോഴിക്കോട് ലോ കോളജില്‍ കെ.എസ്.യു പ്രവര്‍ത്തകനെ മര്‍ദിച്ചതില്‍ ഒടുവില്‍ പൊലീസ് കേസെടുത്തു. ആറ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി ചേവായൂര്‍ പൊലീസാണ് കേസെടുത്തത്. ശ്യാം കാര്‍ത്തിക്, റിത്തിക്, അബിന്‍രാജ്, ഇനോഷ്, ഇസ്മായില്‍, യോഗേഷ് എന്നിവരാണ് പ്രതികള്‍. വധശ്രമം, സംഘം ചേര്‍ന്ന് മര്‍ദിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്. പ്രതികളെ ഉടന്‍ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു. മര്‍ദനത്തില്‍ പ്രതിഷേധിച്ച് ലോ കോളജില്‍ ഇന്ന് കെ.എസ്.യു വിദ്യാഭ്യാസ ബന്ദ് ആചരിക്കുകയാണ്. വിഡിയോ റിപ്പോര്‍ട്ട് കാണാം.
സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ന് കോളജില്‍ കെഎസ്‌യു യൂണിറ്റ് കമ്മറ്റി വിദ്യാഭ്യാസ ബന്ധിന് ആഹ്വാനം ചെയ്തു. മര്‍ദനം സംബന്ധിച്ച് മൊഴി നല്‍കാന്‍ ആരും വരാത്തതിനാലാണ് കേസെടുക്കാത്തതെന്നാണ് ചേവായൂര്‍ സി ഐയുടെ വിശദീകരണം. എന്നാല്‍ പൊലീസ് മെഡിക്കല്‍ കോളജിലെത്തി പരുക്കേറ്റ സഞ്ജയുടെ മൊഴിയെടുത്തിരുന്നു. ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. ക്ലാസിലിരിക്കുകയായിരുന്ന സഞ്ജയോട് ഒരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞ് വിളിച്ചിറക്കി കൂട്ടത്തോടെ ആക്രമിക്കുകയായിരുന്നു. കൈക്കും തലയ്ക്കും പരുക്കേറ്റ സഞ്ജയ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.
Attack on ksu activist: case against sfi activists