അങ്ങനെയിങ്ങനെ ഒന്നിലും കുലുങ്ങാത്ത കലാകാരിയാണ് ദേവിചന്ദന. എന്നാൽ ദേവിചന്ദന ഒരു ചോദ്യത്തിന്റെ മുമ്പിൽ പതറിപ്പോയതിനെത്തുടർന്ന് കുറച്ചത് 20 കിലോ.
തടിയൊന്നും പ്രശ്നമേയല്ല എന്നുപറഞ്ഞ് നടന്ന വ്യക്തിയായിരുന്നു ദേവി. തടിയാണല്ലോ എന്ന് ആരേലും പറഞ്ഞാലും അതിനെന്താ എന്ന് തിരിച്ച് ചോദിക്കും. പക്ഷെ ഒരുദിവസം ഒരാൾ ദേവിയേയും ഭർത്താവിനെയും കൂടെ കണ്ടപ്പോൾ ചോദിച്ചു കൂടെയുള്ളത് മകനാണോയെന്ന്. ഈ ഒരു ചോദ്യത്തിൽ ദേവി ശരിക്കും പതറി. ഭർത്താവിനെ കണ്ടിട്ട് അനിയനാണോ എന്നൊക്കെ പലരും ചോദിച്ചിട്ടുണ്ടെങ്കിലും ഈ ചോദ്യം കേട്ടതോടെ ദേവി തീരുമാനിച്ചു ഇനി തടി കുറച്ചിട്ടുതന്നെ ബാക്കി കാര്യം. ഒന്നരവർഷം കൊണ്ട് കൃത്യമായി ഭക്ഷണക്രമത്തിലൂടെയും വ്യായാമത്തിലൂടെയും കുറച്ചത് 20 കിലോ.
തടി കാരണം നൃത്തം ചെയ്യാൻ പോലും തനിക്ക് പ്രശ്നങ്ങളില്ലായിരുന്നു, എന്നാൽ ഈ ചോദ്യം തടി കുറയ്ക്കാൻ കാരണമായി എന്ന് ഒരു ചാനൽ ഷോയിൽ ദേവി വെളിപ്പെടുത്തി.