mohanlal-shirt-viral

എൻട്രി വിഡിയോയ്ക്ക് പിന്നാലെ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ് മോഹൻലാലിന്റെ ഷർട്ട്. ദൃശ്യം രണ്ടാം ഭാഗത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിലേക്ക് ലാൽ എത്തുന്ന 15 സെക്കൻഡുള്ള വിഡിയോ വൻഹിറ്റായതിന് പിന്നാലെയാണ് അദ്ദേഹം ധരിച്ചിരുന്ന വെള്ളഷർട്ടിനെ കുറിച്ച് ചർച്ച ഉയർന്നത്. 

പിന്നാലെ ഷര്‍ട്ടിന്‍റെ ബ്രാന്‍ഡും വിലയും 'കണ്ടെത്തിയ' ആരാധകരില്‍ പലരും അക്കാര്യം കുറിക്കുകയും ചെയ്തു.

lal-shirt-viral-new

ഇറ്റാലിയന്‍ ലക്ഷ്വറി ക്ലോത്തിംഗ് ബ്രാന്‍ഡ് ആയ 'പോള്‍ ആന്‍ഡ് ഷാര്‍ക്കി'ന്‍റെ ഷര്‍ട്ട് ആണ് മോഹന്‍ലാല്‍ ധരിച്ചിരിക്കുന്നതെന്നും ഇതിന് 18,000-20,000 രൂപ വരെ വില വരുമെന്നും പറയുന്നു. മുൻപ് മമ്മൂട്ടിയുടെ സെൽഫി വൈറലായപ്പോൾ അദ്ദേഹം ഉപയോഗിക്കുന്ന ഫോണിന്റെ വിവരങ്ങളും വിലയും സമൂഹമാധ്യമങ്ങളിൽ ആരാധകർ കണ്ടെത്തി പങ്കുവച്ചിരുന്നു.

മാസ്ക്, നോട്ടം, ചിരി, നടത്തം..;15 സെക്കൻഡ്: ഒന്നൊന്നര ലാൽ വരവ്: വൈറൽ