അബുദാബി രാജ്യാന്തര വിമാനത്താവളത്തിന്റെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ മലയാളിക്ക് വന്‍തുക സമ്മാനം. മാനേക്കുടി മാത്യു വർക്കിക്ക് ആണ് 12.2 കോടി രൂപ(70 ലക്ഷം ദിര്‍ഹം) യുടെ സമ്മാനം ലഭിച്ചത്. കഴിഞ്ഞ വിസം നടന്ന നറുക്കെടുപ്പിലാണ് 024039 എന്ന ടിക്കറ്റിനെ ഭാഗ്യദേവത കടാക്ഷിച്ചത്.
ഇതുവരെ ബിഗ് ടിക്കറ്റ് വഴി 178 കോടിപതികളുണ്ടായിട്ടുണ്ട്. ഈ വര്‍ഷം ഫെബ്രുവരിയില്‍ തൃശൂര്‍ വരന്തരപ്പള്ളി സ്വദേശി ശ്രീരാജ് കൃഷ്ണന് ഇതേ നറുക്കെടുപ്പില്‍ 12 കോടി രൂപ സമ്മാനമായി ലഭിച്ചിരുന്നു.
വ്യാഴാഴ്ച രാവിലെയാണ് വിജയിയെ പ്രഖ്യാപിച്ചത്. ഇദ്ദേഹത്തെ കൂടാതെ, ആറ് ഇന്ത്യക്കാർക്കും ഒരു സ്വദേശിക്കും ഒരു ലക്ഷം ദിർഹം വീതം സമ്മാനം ലഭിച്ചു. ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലൂടെ നേരത്തെ ഒട്ടേറെ ഇന്ത്യക്കാർ കോടിപതികളായി. ഇതിൽ ഭൂരിഭാഗവും മലയാളികളാണ്. കഴിഞ്ഞ മാസം കൃഷ്ണറാം രാജു തൊചിച്ചു എന്ന ആന്ധ്രപ്രദേശുകാരനായിരുന്നു ഭാഗ്യവാൻ.
അതിന് മുൻപ് അമേരിക്കയിലെ മലയാളി വനിതാ ഡോക്ടർ മലപ്പുറം സ്വദേശി പരപ്പനങ്ങാടി സ്വദേശിനി നിഷിതാ രാധാകൃഷ്ണ പിള്ളയ്ക്ക് 18 കോടിയോളം രൂപ(10 ദശലക്ഷം ദിർഹം)യും ഇൗ വർഷം ഫെബ്രുവരിയിൽ തൃശൂർ വരന്തരപ്പള്ളി സ്വദേശി ശ്രീരാജ് കൃഷ്ണന് ഇതേ നറുക്കെടുപ്പിൽ 12 കോടി രൂപയും സമ്മാനമായി ലഭിച്ചിരുന്നു.