റോഡില്‍ എത്ര ജീവനുകള്‍ പൊലിഞ്ഞാലും അപകടങ്ങള്‍ എത്ര ആവര്‍ത്തിച്ചാലും അമിതവേഗത്തിലോടുന്ന വാഹനങ്ങള്‍ നിത്യകാഴ്ചകളാകുകയാണ്. അപകടങ്ങളിൽ പെടുന്നതിൽ ഏറെയും ഇരുചക്രവാഹനങ്ങളാണ്. അത്തരത്തിലൊരു അപകടമാണ് കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്നത്.
അമിതവേഗത്തില്‍ ബൈക്ക് ഓടിച്ചെത്തിയ യുവാക്കളാണ് അപകടത്തിന് കാരണമായത്. ആറ്റിങ്ങലില്‍ നിന്ന് ചിറയിന്‍കീഴ് ഭാഗത്തേക്ക് വരികയായിരുന്ന കാറില്‍ ചിറയിന്‍കീഴില്‍ നിന്ന് ആറ്റിങ്ങലിലേക്ക് പോയ ബൈക്ക് ഇടിക്കുകയായിരുന്നു. ഇവര്‍ അമിതവേഗതയില്‍ മറ്റൊരു വാഹനത്തെ ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രനിക്കുമ്പോഴാണ് അപകടം ഉണ്ടായതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം വിട്ട കാര്‍ സമീപത്തെ മതിലില്‍ ഇടിച്ച് നിന്നു. കാര്‍ രണ്ടായി പിളരുകയും ചെയ്തു. കാറിലുണ്ടായിരുന്ന മൂന്നു പേർക്കും പരിക്കേറ്റെന്നും ബൈക്കിലെത്തിയ യുവാക്കൾ പരിക്കേൽക്കാതെ അദ്ഭുതകരമായി രക്ഷപെട്ടെന്നും പൊലീസ് അറിയിച്ചു.