santa

ശ്രദ്ധേയമായി പത്തനംതിട്ട തുമ്പമണ്ണില്‍ ഒരുക്കിയ കൂറ്റന്‍ സാന്റാക്ലോസ് ശില്പം. തുമ്പമണ്‍ മര്‍ത്തമറിയം ഭദ്രാസന ദേവാലയ അങ്കണത്തില്‍  സ്ഥാപിച്ചിരിക്കുന്ന ശില്പം യുവജനപ്രസ്ഥാനമാണ് നിര്‍മിച്ചത്

 

30 അടി ഉയരമുണ്ട് ഈ ശില്പത്തിന്. യുവജനപ്രസ്ഥാനത്തിന്റെ മേല്‍നോട്ടത്തിലായിരുന്നു നിര്‍മിതി. ഒരാഴ്ചവേണ്ടിവന്നു നിര്‍മാണം പൂര്‍ത്തിയാകാന്‍. സമീപവാസിയായ മനോഹരന്‍ ആണ് ശില്പി.

 

കൂറ്റന്‍ ശിപ്പം കാണാന്‍ നിരവധിപ്പേര്‍ എത്തുന്നുണ്ട്. ശില്പത്തിനൊപ്പം നിന്ന് സെല്‍ഫിയെടുത്തു മടങ്ങുന്നവര്‍ അങ്ങനെ. പ്രധാനപാതയ്ക്ക് അരുകിലായതിനാല്‍ വാഹനം നിര്‍ത്തി ശില്‍പ്പത്തിന്റെ ഭംഗിയാസ്വദിച്ച് മടങ്ങുന്നവര്‍ അങ്ങനെയും. ശില്‍പത്തിനുസമീപം ഒരുക്കിയിരിക്കുന്ന കൂറ്റന്‍ ക്രിസ്മസ് ട്രീയും കാഴ്ച്ചക്കാര്‍ക്ക് കൗതുകമാകുന്നുണ്ട്.