തൃശൂർ പൂരത്തിന് കൊടികയറി. ആളും ആരവങ്ങളും ഇല്ലാതെ ചടങ്ങ് മാത്രമായി കൊടിയേറ്റം നടന്നു.
ആദ്യം പാറമേക്കാവ് ക്ഷേത്രത്തിലായിരുന്നു കൊടിയേറ്റം. ദേവസ്വം പ്രസിഡൻ്റും സെക്രട്ടറിയും ദേശക്കാരെ പ്രതിനിധീകരിച്ച് കൊടികയറ്റി. പാറമേക്കാവിൽ ഇന്നലെ തന്നെ കൊടിമരം സ്ഥാപിച്ചിരുന്നു.
തൊട്ടുപുറകെ തിരുവമ്പാടി ക്ഷേത്രത്തിലും കൊടിയേറ്റം നടന്നു . അഞ്ചു പേർ മാത്രം പങ്കെടുത്ത ചടങ്ങ്. ഇരുവിഭാഗങ്ങൾക്കും ആറാട്ടിനുള്ള അനുമതിയും ലഭിച്ചിരുന്നു. ആനപ്പുറത്തല്ല തിടമ്പേറ്റൽ എന്നതാണ് പ്രത്യേകത. ക്ഷേത്രം ശാന്തിക്കാർ തിടമ്പുമായി പോകും. മേയ് രണ്ടിനാണ് തൃശൂർ പൂരം .അതും ചടങ്ങ് മാത്രം.