വൈവിധ്യമാര്‍ന്ന സാന്തോക്ലോസുകള്‍ നിറയുന്നതാണ് ഓരോ ക്രിസ്മസ് കാലവും. അത്തരത്തിലൊന്നാണ് കോതമംഗലത്തെ സിജോ ജോര്‍ജിന്റെ വീട്ടിലും ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഹെലികോപ്റ്ററിലെത്തിയ സാന്ത ഇത്തവണ ബോട്ടിലാണ് വന്നത്
കഴിഞ്ഞ ക്രിസ്മസ് കാലത്തായിരുന്നു കോതമംഗലം കുത്തുകുഴിയിലെ സിജോയുടെ വീട്ട് മുറ്റത്ത് ഹെലികോപ്റ്ററിലൊരു സാന്ത വന്നിറങ്ങിയത്. വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കുമെല്ലാം അത്ഭുതമായിരുന്നു. അങ്ങനെ പൈലറ്റ് സാന്തയന്ന് വൈറലായി,
ഇത്തവണ സിജോയുടെ വീട്ടിലെത്തിവയരെല്ലാം വീണ്ടും ഞെട്ടി. പൈലറ്റിന് പകരം ബോട്ടിലായിരുന്നു സാന്ത. കഴുത്ത് ചലിപ്പിച്ച് ബോട്ടിന്റെ വളയംതിരിച്ചിരുപ്പാണ്.
സിജോ ചില്ലറക്കാരനല്ല...
കാര്‍ബോര്‍ഡ് ബോക്സും, ചാക്കും, ഫ്ലക്സുമെല്ലാം ചേര്‍ത്താണ് സാന്തയെ ഒരുക്കിയിരിക്കുന്നത്,
രണ്ട് മോട്ടറുകളുടെ സഹാത്തോടെയാണ് ചലനം.....കാണാനെത്തുന്നവര്‍ക്കായി സാന്തയുടെ സംഗീതവിരുന്നുമുണ്ട്
.
ക്രിസ്മസ് കഴിഞ്ഞാലും സാന്ത വീട്ടുമുറ്റത്ത് തന്നെ കാണും..