കേരള സർക്കാരിന്റെ പുതിയ കോവിഡ് നിയന്ത്രണ മാനദണ്ഡങ്ങളെ വിമർശിച്ച് നടി രഞ്ജിനി. പാല്‍ വാങ്ങാന്‍ പോകണമെങ്കിലും കൊവിഡ് ഇല്ലെന്ന സര്‍ട്ടിഫിക്കറ്റ് കാണിക്കണോ എന്നും നമ്മളാണ് ഈ ലോകത്തെ ഏറ്റവും വലിയ കോമാളികൾ എന്നും താരം സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ വിമര്‍ശിച്ചു.
സർക്കാരിന്റെ പുതുക്കിയ മാനദണ്ഡമനുസരിച്ച് കടകളിൽ പ്രവേശിക്കണമെങ്കിൽ ഒരു ഡോസ് വാക്സീൻ എങ്കിലും എടുത്ത് രണ്ടാഴ്ച ആയിട്ടുള്ളവരോ 72 മണിക്കൂറിനുള്ളിൽ ആർടിപിസിആർ നെഗറ്റീവ് ഫലം ലഭിച്ചിട്ടുള്ളവരോ ഒരു മാസത്തിനുള്ളിൽ കോവിഡ് പൊസിറ്റീവ് ആയി രോഗമുക്തി നേടിയിട്ടുള്ളവരോ ആയിരിക്കണം.
ഇന്ന് മുതലാണ് പുതുക്കിയ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരിക. നിരന്തര ആവശ്യത്തെ തുടർന്ന് ഒരു കൈ കൊണ്ട് കടതുറന്ന സർക്കാർ അപ്രായോഗിക ഉത്തരവിലൂടെ മറുകൈ വെച്ച് കടകൾ അടക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. സർക്കാർ ഉത്തവ് പിൻവലിക്കാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി.