ambulance

കാത്തിരിപ്പിന് ഒടുവില്‍ എം.കെ രാഘവന്‍ എം.പിയുടെ  ഫണ്ടില്‍ കോഴിക്കോട് ബീച്ച് ആശുപത്രിക്കായി അനുവദിച്ച ആംബുലന്‍സ് എത്തി. 14 മാസം മുന്‍പ് ഫണ്ട് അനുവദിച്ചിട്ടും ആംബുലന്‍സ് ലഭ്യമാകാത്തത് വലിയ വിമര്‍സനങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഇടയാക്കിയിരുന്നു.എം.കെ രാഘവന്‍ എം.പി ആംബുലന്‍സ് ഫ്ലാഗ് ഒാഫ് ചെയ്തു. 

 

ഇതാണ് ആ ആംബുലന്‍സ്. 14 മാസമായി ഫണ്ട് അനുവദിച്ചിട്ടും ഉദ്യോഗസ്ഥ അലംഭാവത്തെ തുടര്‍ന്ന് കോഴിക്കോട് ബീച്ച് ജനറല്‍ ആശുപത്രിയില്‍ എത്താതിരുന്ന ആംബുലന്‍സ്. കോവിഡ് സമയത്താണ് 30 ലക്ഷം രൂപ എം പി ഫണ്ടില്‍ നിന്ന്  എം.കെ രാഘവന്‍ അനുവദിച്ചത്. അത്യാധുനിക സംവിധാനങ്ങളോട് കൂടിയ ആംബുലന്‍സ്. ബീച്ച് ആശുപത്രിയിലെ  20 വര്‍ഷം പഴക്കമുള്ള ആംബുലന്‍സിന്റെ വാതില്‍ തുറക്കാന്‍ കഴിയാതെ  രോഗി  ഏറെ സമയം ആംബുലന്‍സില്‍ കുടുങ്ങുകയും പിന്നീട് മരിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ ആംബുലന്‍സ് ലഭ്യമാക്കാത്ത നടപടിക്കെതിരെ എം.പി കടുത്ത ഭാഷയില്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. അതേ വിമര്‍ശനം തന്നെയാണ് ആംബുലന്‍സ് ഫ്ലാഗ് ഒാഫ് ചെയ്യുമ്പോഴും എം.പി ഉന്നയിച്ചത്

 

ഇതുനു പുറമെ ആംബുലന്‍സ് ഷെഡിനായും എം.പി പണം അനുവദിച്ചു. ഇനി ഒമ്പത് പഞ്ചായത്തുകളില്‍ എം.കെ രാഘവന്‍ എം.പിയുടെ ഫണ്ടില്‍ നിന്ന് ആംബുലന്‍സിനായി പണം അനുവദിച്ചിട്ടും ഇതുവരെ  സര്‍വീസിനായി എത്തിയിട്ടില്ല. അതേ സമയം ബാലുശേരി താലൂക്ക് ആശുപത്രിയില്‍ ആംബുലന്‍സ് എത്തിച്ചിട്ടും ഇതുവരെ സര്‍വീസ് ആരംഭിച്ചിട്ടില്ല.