അമേരിക്കയെ വിറപ്പിച്ച ‘സീരിയൽ കില്ലർ’ നാലു പതിറ്റാണ്ടിന് ശേഷം പിടിയില്‍

joseph-james
SHARE

അമേരിക്കയെ വിറപ്പിച്ച കുപ്രസിദ്ധ കുറ്റവാളി നാലു പതിറ്റാണ്ടിന് ശേഷം പിടിയില്‍. സീരിയല്‍ കില്ലര്‍ എന്നറിയപ്പെടുന്ന കൊലയാളി ജോസഫ് ജയിംസാണ് പൊലീസിന്റെ വലയിലായത്. 12 കൊലക്കേസുകളില്‍ പ്രതിയാണ് ഇയാള്‍. 

1970 മുതല്‍ 80 വരെയുള്ള കാലഘത്തില്‍ 12 കൊലപാതകങ്ങളും 50 ബലാല്‍സംഗങ്ങളിലും പ്രതിയായ ജോസഫ് ജെയിംസിനെ 40 കൊല്ലത്തിേല‌റെയായി പൊലീസ് തിരയുകയായിരുന്നു. സ്ത്രീകള്‍ തനിച്ച് താമസിക്കുന്നിടത്ത്  മുഖം മൂടി ധരിച്ചായിരുന്നു ഇയാള്‍ കൊലപാതകങ്ങളും പീഡനങ്ങളും നടത്തിയിരുന്നത്. 14 നും 40നുമിടെ പ്രായമുള്ള സ്ത്രീകളെയാണ്  ഇയാള്‍ പീഡനത്തിനിരയാക്കിയത്. സ്ത്രീകളെ ക്രൂരമായി പീഡിപ്പിച്ചിരുന്ന ഇയാള്‍ പുരുഷന്‍മാരെ കൊലപ്പെടുത്തുന്നതിലും ആനന്ദം കണ്ടെത്തിയിരുന്നു. 

കലിഫോര്‍ണിയയില്‍ പൊലീസായിരുന്ന ഇദ്ദേഹം ജോലിയിലായിരിക്കെ തന്നെയാണ് കൊലപാതക പരമ്പരക്ക് തിടക്കം കുറിച്ചത്.  72ാം വയസ്സില്‍ പിടികൂടുമ്പോള്‍ തീര്‍ത്തും അവശനായിരുന്നു പ്രതി. ഇരകളെ പിന്തുടര്‍ന്ന് കൊല്ലലായിരുന്നു പ്രധാന വിനോദം. ഗോള്‍ഡന്‍ കോസ്റ്റ് കില്ലെറെന്ന പേരില്‍ കാലിഫോര്‍ണിയയെ വിറപ്പിച്ച പ്രതി കീഴടങ്ങിയതോടെ വലിയൊരു കൊലപാതക പരമ്പരയുടെ ചുരുളാണഴിഞ്ഞത്. 

1976ലാണ് കാലിഫോര്‍ണിയെ നടുക്കിയ കൊലപാതക പരമ്പരകളുടെ തുടക്കം. ജെയിന്‍ എന്ന യുവതിയും ഇവരുടെ മൂന്ന് വയസ്സുള്ള മകനും നിഷ്ഠൂരമായി കൊല ചെയ്യപ്പെട്ടു. പോസ്റ്റ് മോര്‍ട്ടത്തില്‍ ജെയിന്‍ ക്രൂരമായി പീഡിക്കപ്പെട്ടതായി കണ്ടെത്തി.  പിന്നീട് കാലിഫോര്‍ണിയ സാക്ഷിയായത് കൊലപാതക പരമ്പയ്ക്കാണ്. പക്ഷെ കിണഞ്ഞു ശ്രമിച്ചിട്ടും പൊലീസിന് പ്രതിയെ കണ്ടെത്താനായില്ല. ഈ നിഗൂഡ കൊലയാളിയെ   സുവര്‍ണ  കൊലയാളിയെന്നാണ് പൊലീസ് വിശേഷിപ്പിച്ചത്. വടക്കന്‍ കാലിഫോര്‍ണിയയില്‍ നടന്ന ആദ്യകൊലപാകം നടന്ന് 40 പിന്നിടുമ്പോഴാണ് പ്രതി പൊലീസിന്റെ വലയിലായത്. 

MORE IN Kuttapathram
SHOW MORE