പുണെ ഏകദിനത്തില്‍ ന്യൂസീലന്‍ഡിനെ ആറ് വിക്കറ്റിന് തോല്‍പ്പിച്ച് ഇന്ത്യ ഏകദിനപരമ്പരയില്‍ ഒപ്പമെത്തി. 231 റണ്‍സ് വിജയലക്ഷ്യം നാല്‍പ്പത്തിയാറാം ഓവറില്‍ ഇന്ത്യ മറികടന്നു. മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഭുവനേശ്വര്‍ കുമാറാണ് മാന്‍ ഓഫ് ദി മാച്ച്
വാംഘഡെയിലെ തോല്‍വിക്ക് പുണെയില്‍ പരിഹാരം. 231 മറികടക്കാന്‍ ധവാന്റെയും ദിനേശ് കാര്‍ത്തിക്കിന്റെയും അര്‍ധസെഞ്ചുറികള്‍ മതിയായിരുന്നു ആതിഥേയര്‍ക്ക്. രോഹിതിന്റെയും കോഹ്ലിയുടെയും വിക്കറ്റുകള്‍ പോലും കിവീസിനെ സന്തോഷിപ്പിച്ചില്ല.
ആദ്യഏകദിനത്തില്‍ പതറിയ ബോളര്‍മാരാണ് രണ്ടാം ഏകദിനത്തിന്റെ ഗതി നിശ്ചയിച്ചത്. 3 വിക്കറ്റുകളുമായി ഭുവി നയിച്ചു. 2 വിക്കറ്റ് വീതം വീഴ്ത്തി ബുംറയും ചഹലും ഒപ്പം കൂടിയതോടെ ബ്ലാക്ക് ക്യാപ്സ് 230ലേക്ക് ഒതുങ്ങി. 42 റണ്‍സെടുത്ത ഹെന്‍ട്രി നിക്കോള്‍സും 41 റണ്‍സുമായി ഗ്രാന്‍ഡ്ഹോമുമാണ് പൊരുതാനുള്ള സ്കോര്‍ കണ്ടെത്തിയത്.