അണ്ടര്‍ 17ലോകകപ്പ് ഫൈനലിനോടനുബന്ധിച്ച് മലയാള മനോരമ ചെന്നൈയില്‍ പെനല്‍റ്റി ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു. ശ്രീഗോകുലം ചിറ്റ്സ് ആന്‍ഡ് ഫിനാന്‍സുമായി ചേര്‍ന്നാണ് മത്സരം നടത്തിയത്. ചെന്നൈ ആശാന് മെമ്മോറിയല്‍ സ്കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥി അര്ജുന് ബാലകൃഷ്ണനാണ് വിജയി.ഒളിംപ്യന്മാരായ ഷൈനി വില്സന്, സെബാസ്റ്റ്യന്‍ സേവ്യര്‍, ജയശങ്കര്‍ മേനോന് തുടങ്ങി കായികമേഖലയിലെ നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. പ്രായഭേദമന്യേ നൂറോളം പേര് മത്സരത്തില്‍ പങ്കെടുക്കാനെത്തി.
Advertisement