nandana-1

കേള്‍ക്കുന്ന ഏത് വാക്കും തലതിരിച്ചു പറയുന്ന ഒരു ഏഴാം ക്ലാസുകാരിയെ പരിചയപ്പെടാം. തിരൂര്‍ ബി.പി.അങ്ങാടി സ്വദേശിനി നന്ദനയാണ് നിമിഷനേരം കൊണ്ട് വാക്കുകളും വാചകങ്ങളുമെല്ലാം തലതിരിച്ചു പറയുന്നത്. നന്ദന നാലാം വയസിലാണ് ചെറിയ ചെറിയ വാക്കുകള്‍ തലതിരിച്ചു പറയാന്‍ തുടങ്ങിയത്. പിന്നീട് വാചകങ്ങളായി. 

 

ഇപ്പോള്‍ പാട്ടുകളും തലതിരിച്ചുപാടുന്നു. നിരവധി പേരാണ് ഈ കൊച്ചു മുടുക്കിക്ക് പ്രോല്‍സാഹനവുമായി എത്തുന്നത്. സ്കൂളിലെ ടീച്ചര്‍മാര്‍ പറഞ്ഞപ്പോഴാണ് മാതാപിതാക്കള്‍ നന്ദനയുടെ ഈ കഴിവ് ശ്രദ്ധിച്ചു തുടങ്ങിയത്. മലയാളം മാത്രമല്ല ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലെ ചെറുതും വലുതുമായ വാക്കുകളും നന്ദന തിരിച്ചു പറയാന്‍ തുടങ്ങിയിട്ടുണ്ട്.