squerel

കുഞ്ഞൻ അണ്ണാൻ ഒരു പെൺകുട്ടിയുടെ കൈപിടിക്കുന്ന ക്യൂട്ട് ദൃശ്യങ്ങളാണ് സോഷ്യൽ ലോകത്തിന്റെ ഹൃദയത്തിൽ തൊടുന്നത്. പുൽമൈദാനത്ത് പാർക്ക് ചെയ്തിരിക്കുന്ന കാറിന് സമീപത്താണ് അണ്ണാൻ. സ്ത്രീ അടുത്ത് വരുന്നത്  കാത്ത് നിൽക്കുന്നത് പോലെയാണ് അവന്റെ നിൽപ്പ്. 'ഹലോ' ക്യാമറയ്ക്ക് പിന്നിൽ നിന്ന് സ്ത്രീ ശബ്ദം വരുന്നതോടെ അവർ കുഞ്ഞൻ അണ്ണാന് അരികിൽ ഇരിക്കുന്നു. അവനെ പതിയെ തലോടുന്നു.. "നീ എന്നെ കാത്തിരിക്കുകയായിരുന്നോ, മിസ്റ്റർ ടർക്കി-ബട്ട്?" പെൺകുട്ടി ചോദിക്കുന്നു.

ഒരു മനോഹരമായ ആശയവിനിമയത്തിന്റെ തുടക്കമാണത്..

 

ഫ്ലോറിഡയിലെ യൂസ്റ്റിസിൽ നിന്നുള്ള സിണ്ടി ജെങ്കിൻസ് എന്ന സ്ത്രീയാണ് വിഡിയോ ഷെയർ ചെയ്തിരിക്കുന്നത്.. അവൾ അണ്ണാന്റെ തലയിൽ തലോടുന്നു. ഇതോടെ ഒരു കൊച്ചുകുട്ടിയെപോലെ അവളുടെ കൈവിരലുകളിൽ അതിന്റെ ചെറിയ കൈകാലുകളാൽ കെട്ടിപ്പിടിക്കുന്നു.

 

സിണ്ടി പറയുന്നതനുസരിച്ച് അണ്ണാനുമായി അവൾക്ക് വളരെ അടുത്ത ബന്ധമുണ്ട്. കഴിഞ്ഞ ഒരു വർഷമായി താൻ അണ്ണാനൊപ്പം ചങ്ങാത്ത മുണ്ടെന്നും അവൾ വെളിപ്പെടുത്തി.