കുട്ടമ്പുഴയെന്ന മലയോരഗ്രാമം നെഞ്ചില്‍ തീയുമായി കഴിച്ചുകൂട്ടിയ  പതിനഞ്ച് മണിക്കൂറുകളുടെ രത്നച്ചുരുക്കമാണിത്.  അപകടങ്ങള്‍ പതിയിരിക്കുന്ന ഉള്‍വനത്തില്‍ കുടുങ്ങിപ്പോയ മൂന്ന് വീട്ടമ്മമാരുടെ തിരിച്ചുവരവും കാത്ത് ഉള്ളുരുകിയുള്ള കാത്തിരിപ്പ്. സര്‍ക്കാര്‍ സംവിധാനങ്ങളും കാടറിയുന്ന നാട്ടുകാരും ഉറക്കമിളച്ച് നടത്തിയ തിരച്ചില്‍ യത്നം. ആനക്കൂട്ടങ്ങളുടെ വിഹാരവഴികളില്‍ തിരച്ചില്‍ സംഘം നേരിട്ട വെല്ലുവിളികള്‍. രാത്രിദൗത്യം വിഫലമെന്നറിഞ്ഞപ്പോള്‍ ഉള്ളുലഞ്ഞ ഉറ്റവരുടെ നെടുവീര്‍പ്പുകള്‍,  മനമുരുകിയുള്ള പ്രാര്‍ഥനകള്‍, സര്‍വസജ്ജമായി പകല്‍വെളിച്ചത്തില്‍ നടത്തിയ തിരച്ചിലിന്റെ രണ്ടാംഘട്ടത്തിന്റെ പ്രാരംഭദശ പിന്നിടുമ്പോള്‍ കിട്ടിയ ആശ്വാസവാര്‍ത്ത.. അതിലുപരി കൂരിരുട്ടും വന്യമൃഗഭീതിയുമുള്ള വനാന്തരങ്ങളിലെ രാത്രിയിറക്കത്തിന്റെ അപകടം തിരിച്ചറിഞ്ഞ് പാറക്കെട്ടിനുമുകളില്‍ പരസ്പരം കൂട്ടിരുന്ന മൂന്ന് കൂട്ടുകാരികളുടെ ചങ്കൂറ്റം നാടറഞ്ഞ കഥ... അവര്‍ കാടിറങ്ങിയത്  ഈ നാടിന്റെ കരളിലേക്കായിരുന്നു

ENGLISH SUMMARY:

3 missing women found in kuttampuzha kothamanglam