മാടായി കോളജിലെ നിയമന വിവാദം കയ്യാങ്കളിയിലുമെത്തി. കോളജ് ഡയറക്ടറും പയ്യന്നൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്‍റുമായ കെ.ജയരാജിനെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തു. കോണ്‍ഗ്രസ് പരിപാടിക്ക് എത്തിയപ്പോഴായിരുന്നു ആക്രമണം. അതേസമയം, എം.കെ.രാഘവന്‍ എംപിയെ തടഞ്ഞതിന് നടപടി നേരിട്ടവരുമായി പ്രതിപക്ഷനേതാവ് ഇന്ന് ചര്‍ച്ച നടത്തി. വിവാദത്തില്‍ പ്രാദേശിക പ്രശ്നമെന്ന മറുപടിയല്ലാതെ കൃത്യമായ നിലപാട് നേതൃത്വം വ്യക്തമാക്കുന്നില്ല.