ജീവിതം എങ്ങനെയെല്ലാം വന്നു വെല്ലുവിളിച്ചാലും തോറ്റുകൊടുക്കില്ലെന്നുറപ്പിക്കുന്ന ചില മനുഷ്യരാണ് എല്ലാ കാലത്തും നമുക്ക് വഴി കാട്ടുന്നത്. ആ വഴിയില്‍ സ്ത്രീകളുടെ മുന്നേറ്റമാണ് ഇപ്പോള്‍ ലോകം അഭിമാനത്തോടെ കണ്ടു നില്‍ക്കുന്നത്. സ്ത്രീ ശാക്തീകരണത്തിന്‍റെ മാതൃകകളായ വനിതാസ്വയംസംരംഭകരുടെ വിജയങ്ങളെ ആദരിക്കുകയും ആഘോഷിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ മനോരമന്യൂസ് ചാനല്‍ സംഘടിപ്പിച്ച 'പെണ്‍താരം'പരിപാടിയുടെ രണ്ടാം പതിപ്പിന് തുടക്കം കുറിക്കുകയാണ്. വ്യക്തിഗത, ഗ്രൂപ്പ് ഇനങ്ങളിലായി മൊത്തം പത്തര ലക്ഷം രൂപയുടെ കാഷ് അവാര്‍ഡുകളാണ് ആദ്യസീസണില്‍ വിതരണം ചെയ്തത്. കഴിഞ്ഞ വര്‍ഷം ഈ സംരംഭത്തോടൊപ്പം സഹകരിച്ച മെഡിമിക്സ് എവിഎ ഗ്രൂപ്പാണ് രണ്ടാം സീസണിലും മുഖ്യപ്രായോജകര്‍.