2034 ലെ ഫിഫ ലോകകപ്പ് ഫുട്ബോളിന് സൗദി അറേബ്യ വേദിയാകും. ഓസ്ട്രേലിയയും ഇന്തൊനീഷ്യയും പിന്‍മാറിയതോടെയാണ് സൗദിക്ക് അവസരമൊരുങ്ങിയത്. ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്‍റിനോയാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ഖത്തറിലേതുപോലെ ഡിസംബറിലായിരിക്കും സൗദിയിലും ലോകകപ്പ് നടക്കുന്നത്. സൗദിക്കിത് ചരിത്രനിമിഷമാണെന്നും ഏറ്റവും മികച്ച വേദിയും സൗകര്യങ്ങളും ഒരുക്കി ലോകത്തെ സ്വാഗതം ചെയ്യുമെന്നും കായിക മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കി ബിന്‍ ഫൈസല്‍ പറഞ്ഞു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ സൗദി ക്ലബിലെത്തിച്ചതടക്കം വന്‍ നിക്ഷേപങ്ങളാണ് കായികമേഖലയില്‍ സൗദി നടത്തുന്നത്.