TAGS

ലക്നൗ സൂപ്പര്‍ ജെയിന്റ്സിന്റെ ഇന്ത്യന്‍ സൂപ്പര്‍ സ്പിന്നര്‍ അമിത് മിശ്രയും മലയാളത്തിന്റെ സ്വന്തം മോഹന്‍ലാലും തമ്മില്‍ എന്താണ് ബന്ധം.. ഒറ്റ നോട്ടത്തില്‍ ബന്ധമില്ലെന്ന് തോന്നാം. പക്ഷേ സോഷ്യല്‍ മീഡിയ അങ്ങനെയല്ല പറയുന്നത്അഞ്ച് ദിവസം മുമ്പാണ് ലക്നൗ സൂപ്പര്‍ ജെയിന്റ്സ് ട്വിറ്ററില്‍ അമിത് മിശ്രയുടെ പരിശീലന ചിത്രം പങ്കുവച്ചത്. താടിയൊക്കെ വച്ച് പുതിയ ലുക്കിലെത്തിയ മിശ്രയെ കണ്ട് ക്രിക്കറ്റ് ആരാധകര്‍ സര്‍പ്രൈസായി. ചിത്രം കണ്ടപാടെ കേരളത്തിലെ സിനിമാ പ്രേമികള്‍ ഇത് ലാലേട്ടനല്ലേ എന്ന് സംശയം പ്രകടിപ്പിച്ചു.

താടിയൊക്കെ വച്ച അമിത് മിശ്രയുടെ ക്ലോസപ്പ് ചിത്രത്തിനൊപ്പം മോഹന്‍ലാലിന്റെ ലൂസിഫര്‍ എന്ന ചിത്രത്തിലെ ഗെറ്റപ്പും കൂട്ടിച്ചേര്‍ത്ത് സംഭവം  വൈറല്‍. ഏതായാലും പിന്നാലെ കമന്റ് ബോക്സ് നിറയെ ഏട്ടന്‍ ആരാധകര്‍ ഏറ്റെടുത്തു. കമന്റ്ബോക്സിലെ ആരാധകപ്രവാഹം കണ്ട് ഒടുവില്‍ ലക്നൗ തന്നെ മറുപടിയുമായെത്തി.മോഹന്‍ലാല്‍ ചിത്രത്തിന്റെ മാസ് പശ്ചാത്തലസംഗീതമൊക്കെ ചേര്‍ന്ന് അമിത് മിശ്രയുടെ വെടിക്കെട്ട് വീഡിയോയാണ് ലക്നൗ ട്വിറ്ററില്‍ പങ്കുവച്ചത്. മോഹന്‍ലാലിലെ കൂടി മെന്‍ഷന്‍ ചെയ്ത് പോസ്റ്റിലും മലയാളി ആരാധകരുടെ സ്നേഹ പ്രകടനം കാണാം. ലാല്‍ ട്രിക്കില്‍ കേരളത്തില്‍ നിന്ന് ലക്നൗവിന് കൂടുതല്‍ ആരാധകരുണ്ടാകുമോ എന്ന് മല്‍സരം തുടങ്ങുമ്പോള്‍ കാണാം.