വീഡിയോ ജനറേഷന്‍ ടൂളായ സോറ ഉപഭോക്താക്കള്‍ക്കായി പുറത്തിറക്കി ഓപ്പണ്‍ എഐ. ടെക്‌സ്റ്റ് പ്രോംപ്റ്റുകളെ അടിസ്ഥാനമാക്കി യഥാർഥ വീഡിയോകൾ സൃഷ്ടിക്കാൻ രൂപകൽപ്പന ചെയ്ത സോറ ടർബോ, sora.com എന്ന യു ആര്‍ എല്‍ വഴി ലഭ്യമാകും. ChatGPT Plus, Pro ഉപഭോക്താക്കൾക്കും സോറ ലഭിക്കും.
സോറ ടർബോ അതിൻ്റെ ഫെബ്രുവരിയിലെ വേര്‍ഷനേക്കാള്‍ വളരെ വേഗത്തിൽ പ്രവർത്തിക്കുന്നു, ഇത് വേഗത്തിലും കാര്യക്ഷമമായും വീഡിയോകൾ സൃഷ്ടിക്കാൻ ഉപഭോക്താക്കളെ പ്രാപ്തരാക്കും.ഉപഭോക്താക്കൾക്ക് 1080p റെസലൂഷനിലേക്കും 20 സെക്കൻഡ് ദൈർഘ്യമുള്ളതുമായ വീഡിയോകൾ സൃഷ്ടിക്കാൻ സാധിക്കും. കൂടാതെ, വൈഡ്‌സ്‌ക്രീൻ, വെർട്ടിക്കൽ, സ്ക്വയർ എന്നീ ഫോര്‍മാറ്റുകളില്‍ വീഡിയോ സൃഷ്ടിക്കാനുമാകും.
സോറയിലെ സ്റ്റോറി ബോര്‍ഡ് ഇന്‍റര്‍ഫേസ് മുഖേന ഓരോ ഫ്രെയിമിലും എങ്ങനെയുള്ള ചിത്രം വേണമെന്ന് വിശദമാക്കി നല്കാന്‍ ഉപഭോക്താവിന് സാധിക്കും. ഇങ്ങനെ നിര്‍മ്മിക്കുന്നവ സോറയുടെ തന്നെ ഫീഡില്‍ പങ്കുവെയ്കാനുള്ള സൗകര്യവുമുണ്ട്.
സോറ ടര്‍ബോ യു.കെ, യൂറോപ്യന്‍ യൂണിയന്‍, സ്വിറ്റ്സര്‍ലന്‍റ് എന്നിവിടങ്ങളില്‍ ലഭ്യമാകില്ല. ചാറ്റ് ജിപിടി പ്ലസ്, പ്രോ ഉപഭോക്താക്കള്‍ക്ക് സേവനം ഉപയോഗിക്കാനാകുമെങ്കിലും ചാറ്റ് ജിപിടി ടീം, എന്റര്‍പ്രൈസ്, എഡ്യു പ്ലാനുകളുടെ വരിക്കാര്‍ക്ക് ലഭ്യമാകില്ല. 18 വയസില്‍ താഴെ പ്രായമുള്ളവര്‍ക്കും സോറ ഉപയോഗിക്കാന്‍ കഴിയില്ല.