iphone-find-my-device

TOPICS COVERED

ആപ്പിള്‍ ഫാന്‍സ് ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന iOS 18.2 അപ്‌ഡേറ്റ് കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. ആപ്പിള്‍ ഇന്‍റലിജന്‍സിന്‍റെ പുതിയ പല ഫീച്ചറുകളും ഇതിനോടകം ടെക് ലോകത്ത് ചര്‍ച്ചയായിക്കഴിഞ്ഞു.എന്നാല്‍ ജെന്‍ ഇമോജിയും വിഷ്വല്‍ ഇന്‍റലിജന്‍സും സിരിയുടെ അപ്ഡേറ്റും ആഘോഷിക്കപ്പെട്ടപ്പോള്‍ ഉപഭോക്താവിന് ഏറെ ഉപകാരപ്രദമാകുന്ന ഒരു പുതിയ അപ്ഡേറ്റിനെപ്പറ്റി ആരും പരാമര്‍ശിച്ചു കണ്ടില്ല. ആപ്പിള്‍ ഡിവൈസുകള്‍ നഷ്ടപ്പെട്ടാല്‍ കണ്ടെത്താന്‍ സഹായിക്കുന്ന ഫൈന്‍ഡ് മൈ ഡിവൈസ് ഓപ്ഷനിലാണ് ആരുടെയും കണ്ണില്‍പ്പെടാത്ത ആ അപ്ഡേറ്റ്.

ഫൈന്‍ഡ് മൈ ഓപ്ഷന്‍ ഉപഭോക്താക്കള്‍ക്ക് നഷ്ടപ്പെട്ട ഡിവൈസിന്‍റെ ലൊക്കേഷന്‍ ഷെയര്‍ ചെയ്യാനുള്ള അവസരമൊരുക്കുന്നു.ഉപഭോക്താക്കള്‍ക്ക് ഷെയര്‍ ഐറ്റം ലൊക്കേഷന്‍ എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത് നഷ്ടപ്പെട്ട ഐറ്റത്തിന്‍റെ ലൊക്കേഷന്‍ ലിങ്ക് ജനറേറ്റ് ചെയ്യാന്‍ സാധിക്കും. ഇത് സുഹൃത്തുക്കളുമായും അധികാരികളുമായും ഷെയര്‍ ചെയ്യാനും പറ്റും. പ്രധാനപ്പെട്ട കാര്യം നഷ്ടപ്പെട്ട ഡിവൈസിന്‍റെ ലൊക്കേഷന്‍ ലിങ്ക് തുറക്കുന്നവര്‍ ആപ്പിള്‍ ഡിവൈസ് ഉപയോഗിക്കണമെന്നില്ല എന്നതാണ്.

ഇങ്ങനെ ഷെയര്‍ ചെയ്യുന്ന ലിങ്ക് ഒരാഴ്ച കഴിഞ്ഞാലോ കളഞ്ഞുപോയ ഡിവൈസ് തിരിച്ചുകിട്ടിയാലോ എക്സ്പെയര്‍ ആവും. പുതിയ ഷോ കോണ്ടാക്ട് ഇന്‍ഫോ എന്ന ഓപ്ഷന്‍ കൂടെ ഫൈന്‍ഡ് മൈ ഡിവൈസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത് എനബിള്‍ ചെയ്താല്‍ വെബ് പേജിലൂടെ ഓണറിന്‍റെ ഫോണ്‍ നമ്പറും ഇമെയില്‍ നമ്പര്‍ അടക്കമുള്ള കോണ്ടാക്ട് ഇന്‍ഫര്‍മേഷനും കാണാനാകും.

ENGLISH SUMMARY:

ios 18.2 update apple adds new find my feature to help recover lost items easily here