ജമ്മു കശ്മീരിലെ കിഷ്ത്വാറില്‍ ഭീകരരും സുരക്ഷേ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍. നാല് സൈനികര്‍ക്ക് പരുക്കേറ്റു
സുരക്ഷാ സേന പ്രദേശം വളഞ്ഞിട്ടുണ്ടെന്നും ഏറ്റുമുട്ടല്‍ തുടരുകയാണെന്നും സൈന്യം വ്യക്തമാക്കി
കത്വയില്‍ നടന്ന മറ്റൊരു ഏറ്റുമുട്ടലില്‍ സൈനികര്‍ രണ്ട് ഭീകരരെ വെടിവച്ചു കൊന്നു
പരുക്കേറ്റ നാല് സൈനികര്‍ ചികിത്സയിലാണ്
നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഈ മേഖലകളില്‍ ഇടയ്ക്കിടെ അക്രമ സംഭവങ്ങളുണ്ടാകുന്നുണ്ട്
ബുധനാഴ്ച കേന്ദ്ര ഭരണ പ്രദേശമായ കത്വ-ഉധംപൂര്‍ അതിര്‍ത്തിക്കടുത്തുള്ള ബസന്ത്ഗഡില്‍ നടന്ന ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു
കഴിഞ്ഞ ദിവസം ഉധംപൂര്‍ ജില്ലയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മിലും ഏറ്റുമുട്ടല്‍ നടന്നിരുന്നു