ബംഗാള്‍ ഉള്‍ക്കടലില്‍ രൂപമെടുത്ത ഡാന ചുഴലിക്കാറ്റ് വേഗമാര്‍ജിക്കുന്നു
പരമാവധി വേഗം 120 കിലോമീറ്റര്‍ വരെയെത്താന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പ്
വ്യാഴാഴ്ച അര്‍ധരാത്രി വരെ കാറ്റ് ഇതേ തീവ്രതയില്‍ തുടരും
വെള്ളിയാഴ്ച ഉച്ചയോടെ തീവ്രത കുറഞ്ഞ് 26ന് വീണ്ടും ന്യൂനമര്‍ദമായി മാറും
പുരിക്കും ബംഗാള്‍ അതിര്‍ത്തിക്കുമിടയിലൂടെയാണ് ചുഴലിക്കാറ്റ് കരയില്‍ പ്രവേശിക്കുന്നത്
ഡാന ചുഴലിക്കാറ്റിനെ നേരിടാന്‍ സര്‍വസന്നാഹം ഒരുക്കി ഒഡിഷ
10 ലക്ഷം പേരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റും
മുന്നൊരുക്കങ്ങളുടെ ഭാഗമായി 14 ജില്ലകളില്‍ അവധി പ്രഖ്യാപിച്ചു
ഈസ്റ്റ് കോസ്റ്റ് റെയില്‍വേ 200 ട്രെയിനുകള്‍ റദ്ദാക്കി