നടന്‍ ബാല വീണ്ടും വിവാഹിതനായി
മാമന്റെ മകൾ കോകിലയെയാണ് ബാല മിന്നുചാര്‍ത്തിയത്.
എറണാകുളം പാവക്കുളം ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹച്ചടങ്ങ്.
അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് വിവാഹത്തിൽ പങ്കെടുത്തത്.
അടുത്തിടെ ഫെയ്സ്ബുക്കിലൂടെ പുതിയ വിവാഹത്തിന്റ സൂചനകൾ ബാല നല്‍കിയിരുന്നു.
ചന്ദന സദാശിവ എന്ന കർണാടകക്കാരിയെയാണ് ബാല ആദ്യം വിവാഹം ചെയ്തതത്.
ഗായികയുമായുള്ള വിവാഹമോചനത്തിനുശേഷം ഡോക്ടർ എലിസബത്ത് ഉദയനെ വിവാഹം ചെയ്തു.
ഗായികയായ മുന്‍ഭാര്യയുടെ പരാതിയില്‍ നടനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടിരുന്നു.
ആദ്യ വിവാഹവുമായി ബന്ധപ്പെട്ട നിയമ നടപടികൾ പൂർത്തിയാക്കിയിരുന്നു.