യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിര്‍ണായകമായി ഇലക്ട്രല്‍ വോട്ട്
ജനകീയ വോട്ടിൽ മുന്നിലെത്തിയാൽ മാത്രം ജയം ഉറപ്പിക്കാൻ കഴിയില്ല.
ഇലക്ട്രല്‍ വോട്ടിൽ മേൽക്കൈ നേടണം.
ഒരു സ്റ്റേറ്റിൽനിന്നു കൂടുതൽ വോട്ടു നേടുന്ന പാർട്ടിക്ക് ആ സ്‌റ്റേറ്റിലെ മൊത്തം ഇലക്ട്രല്‍ വോട്ടും ലഭിക്കും.
എന്നാൽ, മെയ്‌ൻ, നെബ്രാസ്‌ക സ്‌റ്റേറ്റുകളിൽ ഈ രീതിയല്ല പിന്തുടരുന്നത്.
ഓരോ സ്‌റ്റേറ്റിലെയും രണ്ടു സെനറ്റ് അംഗങ്ങളോടൊപ്പം പ്രതിനിധിസഭാംഗങ്ങളും ചേരുന്നതാണ് ഇലക്‌ടറൽ വോട്ട്
തിരഞ്ഞെടുപ്പിൽ കേവല ഭൂരിപക്ഷം ലഭിക്കണമെങ്കിൽ 270 ഇലക്ട്രല്‍ വോട്ട് ലഭിക്കണം.
കേവലഭൂരിപക്ഷം ലഭിച്ചില്ലെങ്കിൽ കൂടുതൽ വോട്ടു നേടിയ മൂന്നു സ്‌ഥാനാർഥികളിൽ ഒരാളെ പ്രസിഡന്റായി തിരഞ്ഞെടുക്കും
1876,1888, 2000, 2016 വർഷങ്ങളിൽ കൂടുതൽ ജനകീയ വോട്ട് ലഭിച്ചവർ ഇലക്ട്രല്‍ വോട്ടിൽ പരാജയപ്പെട്ടു.