പാക്കിസ്ഥാനിലെ ബലൂചിസ്ഥാനില്‍ ചാവേര്‍ ബോംബ് സ്ഫോടനത്തില്‍ 24 മരണം
ക്വെറ്റ റെയില്‍വെ സ്റ്റേഷനില്‍ ആണ് സ്ഫോടനം നടന്നത്
പെഷാവറിലേക്കുള്ള ജാഫര്‍ എക്സ്പ്രസ് പുറപ്പെടുന്നതിന് തൊട്ടുമുന്‍പ് ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നു
പ്ലാറ്റ്ഫോമിലും ട്രെയിനിലും നിറയെ യാത്രക്കാര്‍ ഉണ്ടായിരുന്നത് മരണസംഖ്യ ഉയരാന്‍ കാരണമായി
ആക്രമണത്തിന് പിന്നാലെ ക്വെറ്റ– പെഷാവര്‍ റൂട്ടില്‍ ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവെച്ചു
ഉത്തരവാദിത്തം നിരോധിത സംഘടനയായ ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി ഏറ്റെടുത്തു.
കഴിഞ്ഞയാഴ്ച ബലൂചിസ്ഥാനിലെ മസ്തങ് ജില്ലയില്‍ സ്കൂളിലും ആശുപത്രിയിലും സ്ഫോടനം നടന്നിരുന്നു