പെർത്ത് ടെസ്റ്റിൽ ഓസീസിനെതിരെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കി ടീം ഇന്ത്യ.
ഓസ്ട്രേലിയയ്ക്കെതിരായ ഒന്നാം ടെസ്റ്റിൽ 295 റൺസ് വിജയമാണ് ഇന്ത്യ നേടിയത്
ഓസീസ് മണ്ണില്‍ ഇന്ത്യന്‍ ടീമിന്റെ ഏറ്റവും ഉയര്‍ന്ന റണ്‍സ് ജയം കൂടിയാണിത്
ക്യാപ്റ്റൻ രോഹിത് ശർമയുടെ അഭാവത്തില്‍ ബുമ്രയാണ് ടീം ഇന്ത്യയെ നയിച്ചത്
പേസ് ബോളിങ് കരുത്തിലാണ് ഇന്ത്യന്‍ജയം
534 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഓസ്ട്രേലിയ 238 റണ്‍സിന് പുറത്തായി
ആദ്യ ഇന്നിങ്സിൽ 150 റൺസെടുത്ത ഇന്ത്യ ഓസ്ട്രേലിയയെ 104ന് പുറത്താക്കിയിരുന്നു
ഇന്ത്യക്കായി യശസ്വി ജയ്സ്വാള്‍ 161 റണ്‍സ് നേടി ടോപ് സ്കോററായി
കോലിയും (100*) കെ.എല്‍ രാഹുലും (77) മികച്ച പിന്തുണ നല്‍കി
രണ്ട് ഇന്നിങ്സിലും കൂടി 8 വിക്കറ്റ് വീഴ്ത്തിയ ബുമ്രയാണ് കളിയിലെ കേമന്‍
മുഹമ്മദ് സിറാജും ഹര്‍ഷിത് റാണയും മികച്ച പിന്തുണ നല്‍കി
89 റണ്‍സ് നേടിയ ട്രാവിസ് ഹെഡാണ് ഓസീസ് ടോപ് സ്കോറര്‍