ഫെയ്ഞ്ചൽ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കനത്തമഴയില്‍ തമിഴ്നാട്ടില്‍ വ്യാപകനാശം
ട്രിച്ചി- ചെന്നൈ ദേശീയപാതയിലടക്കം പലയിടത്തും വെള്ളം കയറി
സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ ദേശീയപാത ഉപരോധിച്ചു
തമിഴ്നാട് വിഴുപുരത്ത് മന്ത്രി കെ. പൊൻമുടിക്ക് നേരെ നാട്ടുകാർ ചെളി എറിഞ്ഞു
തിരുവണ്ണമലൈ ജില്ലയില്‍ ഉരുള്‍പൊട്ടലില്‍ ഒരു കുടുംബത്തിലെ 7 പേര്‍മരിച്ചു
മഴക്കെടുതികൾ അനുഭവിക്കുന്നവർക്ക് തമിഴ്നാട് സര്‍ക്കാര്‍ ധന സഹായം പ്രഖ്യാപിച്ചു
ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ നല്‍കും
വീട് നഷ്ടപ്പെട്ടവർക്ക് വീടും നിർമിച്ച് നൽകും
കൃഷി നശിച്ചവർക്ക് ഹെക്ടറിൻ 8,500 രൂപ മുതൽ 22,500 രൂപ വരെ നൽകും
പലയിടത്തും റയില്‍ പാളങ്ങളില്‍ വെള്ളം കയറി
മഴ ട്രെയിൻ ഗതാഗതത്തെയടക്കം സാരമായി ബാധിച്ചു