റഷ്യൻ ആണവ സംരക്ഷണ സേനയുടെ തലവൻ ലഫ്. ജനറൽ ഇഗോർ കിറില്ലോവ് കൊല്ലപ്പെട്ടു
മോസ്‌കോയിൽ ഇലക്ട്രിക് സ്‌കൂട്ടറിൽ ഒളിപ്പിച്ച ബോംബ് പൊട്ടിത്തെറിച്ചാണ് മരണം
മോസ്കോയിലെ ഒരു അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തിനു പുറത്താണ് സ്‌ഫോടനം നടന്നത്.
കൊലപാതകത്തിന്റെ ഉത്തരവാദിത്തം യുക്രെയ‌്ന്‍ ഏറ്റെടുത്തു
യുക്രെയ്ന്‍ സെക്യൂരിറ്റി സര്‍വീസാണ് (എസ്ബിയു) കിറില്ലോവിനെ വധിച്ചത്
ഇഗോര്‍ കിറില്ലോവിനൊപ്പം സഹായിയായ സൈനികനും സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു
നിരോധിത രാസായുധം ഉപയോഗിച്ചതിന് കിറില്ലോവിനെതിരേ യുക്രെയ്ന്‍ കോടതി ശിക്ഷ വിധിച്ചിരുന്നു.
റേഡിയേഷൻ, രാസ, ജീവശാസ്ത്ര, പ്രതിരോധ ട്രൂപ്പുകളുടെ മേധാവിയായി കിറില്ലോവ് പ്രവർത്തിച്ചിരുന്നു.