സിനിമയില്‍ നേരിടുന്ന വേര്‍തിരിവുകളെക്കുറിച്ച് നടി നിത്യ മേനന്‍
കാതലിക്ക നേരമില്ലൈ സിനിമയുടെ പ്രമോഷന്‍റെ ഭാഗമായി ഗലാട്ട പ്ലസിനു നല്‍കിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തല്‍
പരിചയിച്ചു ശീലമില്ലാത്ത അനുഭവങ്ങള്‍ നല്‍കിയ ചിത്രമാണ് കാതലിക്ക നേരമില്ലൈ
ജയം രവിയൊടൊപ്പം തന്നെ പ്രാധാന്യമുള്ള വേഷമാണ് ചിത്രത്തില്‍ തനിക്കുള്ളത്
അതുകൊണ്ട് തന്നെ പോസ്റ്ററില്‍ പതിവിനു വിപരീതമായി തന്റെ പേരാണ് ആദ്യം കൊടുത്തത്
സിനിമയെ പോലെ ഹൈറാര്‍ക്കി കൊണ്ടാടുന്ന മേഖലയില്‍ അത് പുരോഗമനപരമായ തീരുമാനമായിരുന്നു
രവിയാണ് അതിനെ പിന്തുണച്ചത്; അത് അഭിനന്ദാര്‍ഹമാണ്
നായകന്‍, സംവിധായകന്‍, നായിക, ഇങ്ങനെയൊരു ഹൈറാര്‍ക്കി സിനിമയിലുണ്ട്
കാരവന്‍ പാര്‍ക്ക് ചെയ്യുന്നതും എന്തിന് ആരതിയുഴിയുന്നത് പോലും ഈ ഓര്‍ഡറിലാണ്
ആളുകള്‍ നില്‍ക്കുന്ന ഓര്‍ഡര്‍ ഞാന്‍ നോക്കാറേയില്ല
ഒരിക്കല്‍ ഒരു ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയില്‍ താന്‍ വളരെ നല്ല പ്രകടനം കാഴ്ചവെച്ചു
എന്നാല്‍ സെറ്റ് നിശബ്ദമായിരുന്നു
അഭിനയത്തെ പ്രശംസിക്കാന്‍ ഒരാള്‍ പോലും തയ്യാറായില്ല
അതേസമയം പ്രധാനനടന്‍ വളരെ മോശമായി അഭിനയിച്ചിട്ടും മുഴുവന്‍ സെറ്റും കൈയടിച്ചു
എല്ലാവരും അദ്ദേഹത്തെ പ്രശംസിച്ചു. ഇത് പലപ്പോഴും അലോസരപ്പെടുത്താറുണ്ട്
അഭിനന്ദനം അര്‍ഹിക്കുന്നവര്‍ക്ക് ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ അത് നല്‍കേണ്ടതില്ലേയെന്നും നിത്യ
ചിത്രങ്ങള്‍ക്ക് കടപ്പാട് – നിത്യ മേനോന്‍റെ ഇന്‍സ്റ്റഗ്രാം പേജ്