ANSHU AMBANI

നടിക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയതില്‍ മാപ്പ് പറഞ്ഞ് സംവിധായകന്‍ ത്രിനാഥ റാവു നക്കിന

14 January 2025
ANSHU AMBANI

മറ്റൊന്നും മനസ്സിൽവച്ചല്ല അങ്ങനെ പറഞ്ഞതെന്നും ദയവു ചെയ്ത് തന്നോടു ക്ഷമിക്കണമെന്നും ത്രിനാഥ

14 January 2025
ANSHU AMBANI

തെലുങ്ക് നടി അന്‍ഷുവിനെതിരെയാണ് സംവിധായകന്‍ അധിക്ഷേപ പരമാര്‍ശം നടത്തിയത്

14 January 2025
ANSHU AMBANI

തെലുങ്ക് സിനിമയില്‍ ഇത്രയും സൈസ് പോര, ഇനിയും വേണം എന്ന് താന്‍ നടിയോട് പറഞ്ഞിരുന്നു എന്നാണ് സംവിധായകന്‍ പറഞ്ഞത്

14 January 2025
ANSHU AMBANI

ത്രിനാഥ റാവു സംവിധാനം ചെയ്യുന്ന മസാക്കയില്‍ പ്രധാന വേഷത്തില്‍ അന്‍ഷുവും അഭിനയിക്കുന്നുണ്ട്

14 January 2025
ANSHU AMBANI

സുന്ദീപ് കൃഷ്ണനും റിതു വര്‍മയും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രത്തിന്റെ ടീസര്‍ ലോഞ്ചായിരുന്നു കഴിഞ്ഞ ദിവസം

14 January 2025
ANSHU AMBANI

ടീസര്‍ ലോഞ്ചിനിടെയാണ് അന്‍ഷുവിനെ സിനിമയിലേക്ക് കൊണ്ടു വന്നതിനെ കുറിച്ച് ത്രിനാഥ റാവു സംസാരിച്ചത്

14 January 2025
ANSHU AMBANI

നാഗാര്‍ജുനയുടെ മന്‍മദുഡു എന്ന ചിത്രത്തില്‍ അന്‍ഷു അഭിനയിച്ചിട്ടുണ്ട്

14 January 2025
ANSHU AMBANI

ആ സിനിമയിലെ അന്‍ഷുവിന്റെ ലുക്കിനെ കുറിച്ച് പരാമർശിച്ചു കൊണ്ടായിരുന്നു സംവിധായകന്റെ വിവാദ പരാമര്‍ശം

14 January 2025
ANSHU AMBANI

‘അന്‍ഷു എങ്ങനെയാണ് ഇത്ര സുന്ദരിയായത് എന്നത് എന്നെ അമ്പരപ്പിക്കാറുണ്ട്’

14 January 2025
ANSHU AMBANI

‘ഇവള്‍ എങ്ങനെയായിരുന്നു കാണാന്‍ എന്ന് അറിയണമെങ്കില്‍ മന്‍മദുഡു കണ്ടാല്‍ മതി’

14 January 2025
ANSHU AMBANI

‘അന്‍ഷുവിന് വേണ്ടി മാത്രം ഞാന്‍ പലതവണ മന്‍മദുഡു കണ്ടു’

14 January 2025
ANSHU AMBANI

‘ഇപ്പോള്‍ ആ സിനിമയിലേത് പോലെയാണോ ഇരിക്കുന്നത്’

14 January 2025
ANSHU AMBANI

‘ഞാന്‍ അവളോട് ഭക്ഷണം കഴിച്ച് കുറച്ച് ഭാരം വെക്കാന്‍ പറഞ്ഞു’

14 January 2025
ANSHU AMBANI

‘തെലുങ്ക് സിനിമയ്ക്ക് ഇത് പോര എന്നാണ് പറഞ്ഞത്; സൈസ് കുറച്ചുകൂടി വലുതാവണം’

14 January 2025
ANSHU AMBANI

‘ഇപ്പോള്‍ നല്ല രീതിയില്‍ അവള്‍ മെച്ചപ്പെട്ടു; ഇനിയും മെച്ചപ്പെടും’– എന്നായിരുന്നു ത്രിനാഥയുടെ വാക്കുകൾ

14 January 2025
ANSHU AMBANI

വിഡിയോ പുറത്തുവന്നതിനു പിന്നാലെ സംവിധായകനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്

14 January 2025
ANSHU AMBANI

നടിമാരോട് എന്ത് വൃത്തികേടും പറയാം എന്ന് കരുതരുത് എന്നാണ് പലരും കുറിക്കുന്നത്

14 January 2025
ANSHU AMBANI

ഇത് ആദ്യമായല്ല സംവിധായകന്‍ വിവാദത്തില്‍പ്പെടുന്നത്

14 January 2025
ANSHU AMBANI

2024ല്‍ നടി പായല്‍ രാധാകൃഷ്ണനെ സംവിധായകൻ ആലിംഗനം ചെയ്യാന്‍ ശ്രമിച്ചതും വിവാദമായിരുന്നു.

14 January 2025
ANSHU AMBANI

ചിത്രങ്ങള്‍ക്ക് കടപ്പാട് – അന്‍ഷുവിന്‍റെ‌ ഇന്‍സ്റ്റഗ്രാം പേജ്

14 January 2025