താരസംഘടനയായ ‘അമ്മ’യുടെ ട്രഷറർ സ്ഥാനത്തു നിന്ന് രാജി വച്ചതായി ഉണ്ണി മുകുന്ദൻ
പുതിയ പ്രോജക്ടുകളുടെ വർധിച്ച ഉത്തരവാദിത്തം കണക്കിലെടുത്താണ് രാജി
പ്രഫഷനൽ ജീവിതത്തിന്റെ സമ്മർദ്ദങ്ങൾക്കൊപ്പം സംഘടനയുടെ ഉത്തരവാദിത്തവും തന്റെ മാനസികാരോഗ്യത്തെ ബാധിച്ചുവെന്ന് ഉണ്ണി
സംഘടന പുതിയ ഭാരവാഹിയെ നിയമിക്കുന്നതു വരെ ആ സ്ഥാനത്തു തുടരും
‘അമ്മ’യുടെ ട്രഷറർ എന്ന നിലയിലുള്ള എന്റെ റോളിൽ നിന്ന് ഒഴിയുക എന്ന ബുദ്ധിമുട്ടുള്ള തീരുമാനം ഞാനെടുത്തു’
‘ഈ സ്ഥാനത്ത് എന്റെ സമയം ഞാൻ ശരിക്കും ആസ്വദിച്ചു’
‘അത് ആവേശകരവും അനുഭവങ്ങൾ നൽകിയതുമായ അവസരമായിരുന്നു’
‘സമീപ മാസങ്ങളിൽ, എന്റെ ജോലിയുടെ വർധിച്ചുവരുന്ന ആവശ്യങ്ങൾ, എന്റെ മാനസികാരോഗ്യത്തെ സാരമായി ബാധിച്ചു’
‘ഈ ഉത്തരവാദിത്തങ്ങളും പ്രഫഷനൽ ജീവിതത്തിലെ സമ്മർദ്ദങ്ങളും സന്തുലിതമാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു’
‘എന്റെയും കുടുംബത്തിന്റെ ക്ഷേമത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിന്റെ പ്രാധാന്യം ഞാൻ തിരിച്ചറിയുന്നു’
‘ഹൃദയഭാരത്തോടെയാണ് ഞാൻ രാജി സമർപ്പിക്കുന്നത്’
‘എന്നിരുന്നാലും, ഒരു പുതിയ അംഗത്തെ നിയമിക്കുന്നതുവരെ ഞാൻ സേവനത്തിൽ തുടരും’
‘ഉത്തരവാദിത്തങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിൽ എന്റെ പിൻഗാമിക്ക് എല്ലാ വിജയങ്ങളും നേരുന്നു’– ഉണ്ണിയുടെ വാക്കുകള്‍ ഇങ്ങനെ
‘അമ്മ’യുടെ ട്രഷറർ പദവിയിലേക്ക് എതിരില്ലാതെയാണ് ഉണ്ണി മുകുന്ദൻ തിരഞ്ഞെടുക്കപ്പെട്ടത്
ഹേമ കമ്മിറ്റി റിപ്പോർട്ടിനെ തുടർന്നുണ്ടായ വിവാദത്തിൽ ‘അമ്മ’യുടെ ഭരണസമിതി മൊത്തത്തിൽ രാജിവച്ചൊഴിഞ്ഞിരുന്നു
സംഘടനയുടെ പ്രവർത്തനങ്ങൾ തുടരുന്നതിന് പുതിയ ഭരണസമിതി അധികാരമേറ്റെടുക്കുന്നതു വരെ പഴയ നേതൃത്വം തുടരുകയായിരുന്നു
ചിത്രങ്ങള്‍ക്ക് കടപ്പാട് – ഉണ്ണി മുകുന്ദന്‍റെ ഇന്‍സ്റ്റഗ്രാം പേജ്